തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ സിപിഎം നേതാവ് വൃന്ദ കാരാട്ട് ഐഎൻഎല്ലിന്റെ പതാക വേദിയിലേക്ക് വരുത്തിയത് മാധ്യമങ്ങളിൽ വലിയ ചർച്ചയും വാർത്തയുമായി. ഇത് ഗൗരവമില്ലാത്ത, വിലകുറഞ്ഞ രാഷ്ട്രീയ വേലയായിപ്പോയെന്ന് കരുതുന്നവരിൽ ഇടതുപക്ഷക്കാർ തന്നെയാണ് ഏറെയും. ഇടതു പാർട്ടികൾ ഇന്ന് രാഷ്ട്രീയ നിലനിൽപിനായി കോൺഗ്രസിനെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. വർഗീയ ഫാഷിസത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ മതനിരപേക്ഷ - ജനാധിപത്യ പാർട്ടികൾ ജീവന്മരണ പോരാട്ടത്തിലാണെന്ന കാര്യം വൃന്ദയ്ക്കും അവർക്കൊപ്പം വേദിയിലുണ്ടായിരുന്ന ബിനോയ് വിശ്വത്തിനും വയനാട് സ്ഥാനാർഥി ആനി രാജയ്ക്കും അറിയാത്തതല്ലല്ലോ? കോൺഗ്രസ്‌ പിന്തുണയോടെ രാജസ്ഥാനിലെ സികാർ സീറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി അംറ റാമും ബംഗാളിൽ മുർഷിദാബാദ് സീറ്റിൽ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ്‌ സലീമും ബിജെപിക്കെതിരെ വാശിയേറിയ മത്സരത്തിലാണ്. അവിടെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചുവന്ന കൊടിയും കോൺഗ്രസിന്റെ ത്രിവർണ പതാകയും കൂട്ടികെട്ടി നടത്തുന്ന പ്രചാരണത്തിന്റെ കാഴ്ചകൾ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ സുലഭമാണ്. അപ്പോഴാണ് വൃന്ദ കാരാട്ട് വയനാട്ടിൽ വന്ന് ഇത്തരത്തിലൊരു ‘പ്രകടനം’ നടത്തിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com