സക്കറിയ എഴുതുന്നു: ഒരു മൂടിവയ്ക്കലിന്റെ കഥ
Mail This Article
ഡോ.ബി.ആർ.അംബേദ്കറെപ്പറ്റി പറയാൻ ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾക്ക് ആയിരം നാവുണ്ട്. അദ്ദേഹത്തിന്റെ ചില ആശയങ്ങളെ അവർ ദൈവവചനം പോലെ ഉയർത്തിപ്പിടിക്കുന്നു. എന്നാൽ, അദ്ദേഹം പറഞ്ഞ മറ്റു ചില കാര്യങ്ങളെപ്പറ്റി അവർ പാലിക്കുന്ന മൗനം ശ്രദ്ധേയമാണ് – ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അത്യാപത്കരമായ ചില വശങ്ങൾ ആ മൗനത്തിൽ അടങ്ങിയിട്ടുണ്ട്. പാർട്ടികൾ മാത്രമല്ല, രാഷ്ട്രീയസ്വഭാവമുള്ള ദലിത് പ്രസ്ഥാനങ്ങൾ പോലും ആ മൗനത്തിൽ പങ്കാളികളാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപിനെ സംബന്ധിച്ച് അംബേദ്കറുടെ ജീവന്മരണ പ്രാധാന്യമുള്ള പ്രഖ്യാപനങ്ങളിൽ രണ്ടെണ്ണം ഇന്നു ശ്രദ്ധേയമാകുന്നത് അവയുടെ ആസൂത്രിതമായ മൂടിവയ്ക്കലിലൂടെയാണ്. ഭരണഘടനയുടെ കരടു തയാറാക്കുന്ന സമിതിയുടെ അധ്യക്ഷനായിരുന്ന അംബേദ്കർ ഭരണഘടനാസഭയിൽ നടത്തിയ അവസാന പ്രസംഗം ഇന്ത്യൻ ജനാധിപത്യത്തിനുവേണ്ടി ഹൃദയത്തിൽനിന്നു പറഞ്ഞ ഒട്ടെറെ കാര്യങ്ങൾകൊണ്ട് വെട്ടിത്തിളങ്ങുന്ന ഒന്നാണ്. എന്നെങ്കിലുമൊരിക്കൽ നമുക്കു ജനാധിപത്യത്തെപ്പറ്റി ഒരു പാഠപുസ്തകമുണ്ടായാൽ (ഇന്നുവരെ അങ്ങനെയൊന്നില്ല എന്നോർക്കുക!) അതിന്റെ ഭാഗമായിത്തീരേണ്ട വസ്തുതകളാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾ എങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ഭീഷണിയായേക്കാമെന്ന ആശങ്ക ആ പ്രസംഗത്തിൽ പ്രകടിപ്പിച്ചതിനെപ്പറ്റി ഈ പംക്തിയിൽ മുൻപ് എഴുതിയിരുന്നു. ഇന്ത്യൻ രാഷ്ട്രീയം സമർഥമായി തമസ്കരിച്ച രണ്ടു പ്രസ്താവനകൾ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന്റെ അതേ പ്രസംഗത്തിലാണ്. അവയെ അദ്ദേഹത്തിന്റെ വാക്കുകളിൽത്തന്നെ അവതരിപ്പിച്ചുകൊള്ളട്ടെ ...