ലോക ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ റൺ ചേസിനാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. 19–ാം ഓവറിന്റെ നാലാം പന്തിൽ ശശാങ്ക് സിങ്ങിന്റെ ബാറ്റിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈസേഴ്സിന് എതിരായ വിജയ റൺ പിറന്നപ്പോൾ അത് പഞ്ചാബ് കിങ്സിന് പുതിയ ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പായി. 2023ൽ വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച 259 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ വിജയകരമായി പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡാണ് പഞ്ചാബ് കിങ്സ് സ്വന്തം പേരിലേക്ക് മാറ്റി എഴുതിയത്. 250 മുകളിലുള്ള ലക്ഷ്യം വിജയകരമായി കീഴടക്കിയ മറ്റൊരു ട്വന്റി20 മത്സരം നടന്നതും 2023ൽ തന്നെയാണ്. വൈറ്റാലിറ്റി ബ്ലാസ്റ്റിൽ സറേ മുന്നോട്ടുവച്ച 253 റൺസിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിക്കൊണ്ടാണ് മിഡിൽസെക്സ് മറികടന്നത്. രണ്ട് ഇന്നിങ്സുകളിലുമായി ഈഡൻ ഗാർഡന്റെ ഗാലറിയിലേക്ക് പറന്നിറങ്ങിയത് 42 സിക്സറുകളാണ്. ഇതും പുതിയ റെക്കോർഡാണ്. ഒരു ട്വന്റി20 മത്സരത്തിൽ നിന്ന് പിറക്കുന്ന ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർമാർ 18 സിക്സറുകൾ പറത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് നിരയിൽ നിന്ന് പറന്നത് 24 സിക്സറുകളാണ്. ഒരു മാസം മുൻപ്, 2024 മാർച്ച് 27ന് സൺറൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൽ പിറക്കുകയും 2024 ഏപ്രിൽ 15ന് സൺറൈസേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ പുതുക്കപ്പെടുകയും ചെയ്ത 38 സിക്സറുകളുടെ റെക്കോർഡാണ് ഈഡൻ ഗാർഡൻസിൽ പഴങ്കതയായത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com