ADVERTISEMENT

ചെറിയ പണമിടപാടുകൾക്കായി ഫെഡറൽ ബാങ്ക് യു പി ഐ യുമായി സഹകരിച്ചു ഉപഭോക്താക്കളിലേക്ക് യു പി ഐ ലൈറ്റ് എത്തിക്കുന്നു. ഇടപാട് സമയം കുറയ്ക്കൽ,  ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണൽ,  കൃത്യമായ പണമിടപാട്, മെച്ചപ്പെടുത്തിയ സുരക്ഷ എന്നിവ ഇതിൽ  ഉൾപ്പെടുന്നു. പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യാതെ നിലവിലുള്ള യുപിഐ ആപ്പിൽ തന്നെ ഒരു യുപിഐ ലൈറ്റ് അക്കൗണ്ട് ചേർക്കാൻ കഴിയും. അതായത്  നിലവിലുള്ള യു പി ഐ ആപ്പുകളിലേക്ക് ചേർക്കാൻ കഴിയുന്ന  'ഓൺ-ഡിവൈസ് വാലറ്റ്' ഫീച്ചറാണ് യുപിഐ ലൈറ്റ്. യുപിഐ പിൻ ആവശ്യമില്ലാതെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ തത്സമയം നടത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കും. കോർ ബാങ്കിങ് സംവിധാനത്തിലെ സമ്മർദ്ദം UPI ലൈറ്റ് ലഘൂകരിക്കും എന്നതാണ് ഇതിന്റെ മെച്ചം. ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള UPI ആപ്പിൽ Lite പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന UPI ലൈറ്റ് ഫീച്ചർ പ്രവർത്തനക്ഷമമാക്കാനാകും.

ലോഗിൻ ചെയ്യൽ, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കൽ, തുക വ്യക്തമാക്കൽ, ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കൽ,  യുപിഐ പിൻ ഉപയോഗിച്ച് അഭ്യർത്ഥന സ്ഥിരീകരിക്കൽ തുടങ്ങിയ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാം.  ഓരോ ഇടപാടിനും പരിധി  500 രൂപ വരെയാണ്. പ്രതിദിനം പരമാവധി  ഉപയോഗം 4,000 രൂപയാണ്.  UPI LITE അക്കൗണ്ടിലെ  ബാലൻസ് വേണ്ടത്  2,000 രൂപയാണ്. 

English Summary:

Federal Bank and UPI Lite Tie up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com