ADVERTISEMENT

യുപിഐ പേമെന്റുകളില്ലാതെ മുന്നോട്ടു പോകുകയെന്നത് ഇന്നത്തെ യുവതലമുറയെ സംബന്ധിച്ചു ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ്. മറ്റുള്ളവര്‍ക്കു പണം കൈമാറാനാണെങ്കിലും കച്ചവട സ്ഥാപനങ്ങളിലേക്കു പണം നല്‍കാനാണെങ്കിലുമെല്ലാം അവര്‍ ആദ്യം ചിന്തിക്കുന്നത് യുപിഐയെ കുറിച്ചു തന്നെയായിരിക്കും. ഭീം യുപിഐ സൗകര്യവും മൊബൈല്‍ ബാങ്കിങും ഒരുമിച്ചു നടത്താനാവുന്ന ആപ് ആണെങ്കില്‍ അവര്‍ ഏറെ സംതൃപ്തരുമായിരിക്കും. അത്തരത്തില്‍ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും സൗകര്യപ്രദമായ ആപ്പാണ് യുണീയന്‍ ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിക്കുന്ന വ്യോം കണ്ടെയ്‌നര്‍ ആപ്ലിക്കേഷന്‍. മൊബൈല്‍ ബാങ്കിങും യുപിഐ ഇടപാടുകളും ഏറെ സുരക്ഷിതമായി, അതും തികച്ചും സൗകര്യപ്രദമായി ഇതിലൂടെ നടത്താം. 

മൊബൈല്‍ ബാങ്കിങും യുപിഐയും ഒരുമിച്ച്

നേരത്തെ സൂചിപ്പിച്ചതു പോലെ മൊബൈല്‍ ബാങ്കിങും യുപിഐ ഇടപാടുകളും ഈ ആപ്പിലൂടെ നടത്താം. അതേ സമയം ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രമായും തെരഞ്ഞെടുക്കാം.  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പില്‍ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡു ചെയ്ത ശേഷം ആവശ്യമുള്ള സേവനങ്ങള്‍ക്കായി ഉപഭോക്താവ് റജിസ്‌ട്രേഷന്‍ നടത്തണം.  

യുപിഐ ഐഡി തെരഞ്ഞെടുക്കാം

ഈ ആപ്പിലെ ഭീം യുപിഐ ഐക്കോണില്‍ ആദ്യമായി ക്ലിക്കു ചെയ്യുമ്പോള്‍ നിങ്ങളോട് ഒരു യുപിഐ ഐഡി തയ്യാറാക്കണോ എന്നു ചോദിക്കും. ഇത് അംഗീകരിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ ഐഡി തയ്യാറാക്കാം. അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയ ഇതിന്റെ ആദ്യ ഭാഗത്തിനു ശേഷം @unionbankofindia, @uboi, @unionbank തുടങ്ങിയ ഹാന്‍ഡിലുകള്‍ ഉണ്ടാകും.  ഇതോടൊപ്പം തന്നെ ബാങ്ക് തെരഞ്ഞെടുത്ത് യുപിഐ ഐഡിയെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.  പരമാവധി മൂന്ന് യുപിഐ ഐഡികള്‍ വരെ വ്യോം ആപ്ലിക്കേഷന്‍ വഴി സൃഷ്ടിക്കാം. 

വ്യോം ആപ്ലിക്കേഷനെ ഭീം യുപിഐ വഴി എന്തെല്ലാം ചെയ്യാം?

നേരത്തെ പറഞ്ഞതു പോലെ യുപിഐ ഐഡി സൃഷ്ടിക്കുകയും കൈകാര്യം ചെയ്യുകയുമാവാം.  ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കു വെക്കാതെ തന്നെ പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാനാവുന്ന സംവിധാനമാണ് യുപിഐ ഐഡി.  യുപിഐ ഐഡി സൃഷ്ടിക്കുന്നതിനും ലിങ്കു ചെയ്യുന്നതിനും പുറമെ പിന്‍ സെറ്റു ചെയ്യാനും മാറ്റാനും ഇതിലൂടെ സാധിക്കും. 

തയ്യാറാക്കാം യുപിഐ പിന്‍

ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് ആറക്ക യുപിഐ പിന്‍ തയ്യാറാക്കാം.   ഭീം യുപിഐ ഹോം പേജിലെ മാനേജ് വിഭാഗത്തില്‍ പോയി ഇതു ചെയ്യാനാവും.  റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാവും ഇതു സാധ്യമാകുക. 

ഏതെല്ലാം അക്കൗണ്ടുകള്‍ യുപിഐയുമായി ബന്ധിപ്പിക്കാം

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല, കറണ്ട് അക്കൗണ്ടുകളും ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകളുമെല്ലാം യുപിഐ ഐഡിയുമായി ബന്ധിപ്പിക്കാം.  ഇതിനുപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ ആക്ടീവ് ആയിരിക്കണമെന്നു മാത്രം.  ആപില്‍ ലഭ്യമായ ബാങ്കുകളുടെ പേരുകളില്‍ നിന്ന് നിങ്ങളുടെ ബാങ്ക് തെരഞ്ഞെടുക്കാം. ഇതു തെരഞ്ഞെടുക്കുമ്പോള്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഡിസ്‌പ്ലെ ചെയ്യപ്പെടും. അവയില്‍ ആവശ്യമുള്ളത് യുപിഐ ഐഡിയുമായി ബന്ധിപ്പിക്കാം. 

പണമടക്കല്‍ മാത്രമല്ല

യുപിഐ വഴി പണം നല്‍കല്‍ മാത്രമല്ല. മറ്റുള്ളവരില്‍ നിന്നു പണം സ്വീകരിക്കുകയും ബാലന്‍സ്  അറിയുകയുമെല്ലാം ചെയ്യാം. ക്യൂആര്‍ കോഡു തയ്യാറാക്കി പണം സ്വീകരിക്കാനായി അതു നല്‍കുകയുമാവാം. 

ഇടപാടുകള്‍ക്കു പരിധി നിശ്ചയിക്കാം

യുപിഐ വഴി നല്‍കാനാവുന്ന പണത്തിനു പരിധി നിശ്ചയിക്കാനും ഇതില്‍ സംവിധാനങ്ങളുണ്ട്. ഇങ്ങനെ നിശ്ചയിക്കാവുന്ന പരമാവധി പരിധി ഒരു ലക്ഷം രൂപയാണ്.

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summary:

Know more About Union Bank VYOM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com