ADVERTISEMENT

പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ 'പർപ്പസ് ബൗണ്ട് മണി (പി ബി എം )' വരുന്നു. വ്യവസ്ഥകൾക്കനുസരിച്ച് ചില കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാവുന്നതും, അത്തരം ആവശ്യങ്ങൾക്ക് വേണ്ടി കൈമാറ്റം ചെയ്യപ്പെടുന്ന രീതിയിലാണ് ഇത് വരുന്നത്.  എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്, ആർക്കൊക്കെ കൈമാറാം, ദിവസേനയുള്ള ചെലവ് പരിധികൾ, കൂടാതെ ഉപയോഗ തിയതി പോലും നൽകാമെന്നതാണ് പിബിഎമ്മിന്റെ പ്രധാന ആശയം. ഇതിനായി  ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വ്യത്യാസപ്പെടുത്താം.

നിയന്ത്രണം ഉണ്ടാകുമോ?

ചില പിബിഎമ്മുകൾ ഭക്ഷണത്തിനായി മാത്രം ഉപയോഗിക്കാവുന്നതായിരിക്കും. ഇപ്പോൾ നിലവിലുള്ള ഗിഫ്റ്റ് കാർഡോ, വൗച്ചറോ പോലുള്ളവയിൽ കുറച്ച് മാറ്റം വരുത്തിയാണ് ഇവ വരിക. ഓരോ രാജ്യത്തെയും കേന്ദ്ര ബാങ്കുകൾക്ക് ഈ പി ബി എമ്മുകളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാം. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുമായി (സി ബി ഡി സി ) ബന്ധപ്പെട്ടും ഇവ ഉപയോഗിക്കാൻ സാധിക്കും.  സമ്പദ് വ്യവസ്ഥയിലെ മണി സപ്ലൈ നിയന്ത്രിക്കുന്ന ഒരു ഉപകരണമായും പി ബി എമ്മുകളെ ഉപയോഗിക്കാനാകും.

English Summary:

Purpose-Based Money for Specialised Needs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com