ADVERTISEMENT

ഫെബ്രുവരി 27ാം തിയതി സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ കൈവശം വച്ചിരുന്നവർക്ക്  അവകാശ ഓഹരികൾ ഇപ്പോൾ വാങ്ങാം. ഓഹരി ഉടമകൾക്ക് ട്രേഡിങ് അക്കൗണ്ടിൽ അവകാശ ഓഹരികൾ (റൈറ്റ്സ് എന്റൈറ്റിൽമെന്റ്, RE) ഇപ്പോൾ ലഭ്യമാണ്.  ഒന്നുകിൽ മാർച്ച് 20നകം അവകാശ ഓഹരികൾക്കായി അപേക്ഷിക്കുക.  അല്ലെങ്കിൽ ട്രേഡിങ് സമയ പരിധിക്ക് മുമ്പ് അവ വിൽക്കുക. ഓഹരി ഇഷ്യു മാർച്ച് 20ന് അവസാനിക്കും. അതിനു ശേഷം അവ  കാലഹരണപ്പെടുകയും ചെയ്യും.


നെറ്റ് ബാങ്കിങ് ASBA സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് അവകാശ ഓഹരികൾക്കായി അപേക്ഷിക്കാം.  നിയുക്ത ബാങ്ക് ബ്രാഞ്ചിലേക്ക് ഒരു അപേക്ഷാ ഫോം സമർപ്പിച്ചുകൊണ്ട്  ഓഫ്‌ലൈനിലും അപേക്ഷിക്കാം.

അവകാശ ഓഹരി ഇഷ്യുവിലൂടെ 1151.01 കോടി രൂപയുടെ മൂലധന സമാഹരണമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നത്. ഓഹരി ഉടമകൾക്ക് നാലിലൊന്ന് എന്ന അനുപാതത്തിൽ 5,231,85,254 അവകാശ ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്. കഴിഞ്ഞ മാസം നടന്ന ബാങ്കിന്റെ ബോർഡ് യോഗത്തിലാണ് അവകാശ ഓഹരി പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. അവകാശ ഓഹരികളുടെ മുഖവില പ്രീമിയം ഉൾപ്പടെ 22 രൂപ നിരക്കിലാണ് അനുവദിക്കുന്നത്. റെക്കോർഡ് തീയതിയായി നിശ്ചയിച്ചിട്ടുള്ള ഫെബ്രുവരി 27നു കമ്പനിയുടെ റജിസ്റ്ററിൽ പേരുള്ളവർക്കെല്ലാം അവകാശ ഓഹരികൾക്ക് അർഹതയുണ്ടാകും. 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്.  സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

English Summary:

South Indian Bank and Rights Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com