ADVERTISEMENT

ചുമ്മാ ഭംഗിക്കുമാത്രം ഉപയോഗിച്ചിരുന്ന കീചെയിൻ ഇനിമുതൽ ഡെബിറ്റ് കാർഡായും ഉപയോഗിക്കാം. ഫെഡറൽ ബാങ്കാണ് ഇങ്ങനൊരു കീചെയിൻ അവതരിപ്പിച്ചിരിക്കുന്നത്. സമ്പർക്കരഹിത സാമ്പത്തിക ഇടപാടുകൾ നടത്താനാകുന്ന, "ഫ്ലാഷ്പേ" എന്ന പേരിലുള്ള സ്മാർട്ട് കീചെയിൻ ആണ് ഇടപാടുകാർക്കായി ഫെഡറൽ ബാങ്കിൽ നിന്നു ലഭിക്കുന്നത്.

കാർഡും യുപിഐയും മറ്റുമുപയോഗിച്ചുള്ള ഇടപാടുകൾക്കു പകരം കടയിലൊക്കെ പോയി ഇനി ചുമ്മാ കീചെയിൻ വീശിക്കാണിച്ചാൽ മതി എന്നർഥം.

എവിടെയൊക്കെ ഉപയോഗിക്കാം?
 

എൻസിഎംസി ലഭ്യമാക്കിയിട്ടുള്ള പിഒഎസ് മെഷീനുകളിലും മെട്രോയിലും മറ്റും ഫ്ലാഷ്പേ അനായാസം ഉപയോഗിക്കാം.

Digital-transaction

എത്ര രൂപ വരെ ഇടപാടു നടത്താം?
 

പിൻ നൽകാതെ പരമാവധി 5000 രൂപ വരെയുള്ള ഇടപാടാണ് നടത്താനാകുക. ഇങ്ങനെ പ്രതിദിനം പരമാവധി 5 ഇടപാടുകൾ വരെ നടത്താം.

അയ്യായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് പിൻ നൽകേണ്ടതാണെന്നതു മാത്രമല്ല, ഇടപാടുതുക പരമാവധി ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഫ്ലാഷ് പേ ലഭിക്കാൻ എന്തു ചെയ്യണം?
 

ഫെഡറൽ ബാങ്ക് ശാഖയിലോ ഫെഡ്നെറ്റ് വഴിയോ ഫെഡ് ഇ പോയിന്റിൽ ലോഗിൻ ചെയ്ത് ഡെബിറ്റ് കാർഡ് ആപ്ലിക്കേഷൻ ടാബ് വഴിയോ ഫ്ലാഷ്പേ ആവശ്യപ്പെടാവുന്നതാണ്. ആവശ്യപ്പെട്ട് 7-10 ദിവസത്തിനകം ഫ്ലാഷ്പേ വീട്ടിലെത്തും.

ഫീയും ചാർജുകളും
 

ഫ്ലാഷ് പേ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ചാർജൊന്നും ഈടാക്കുന്നതല്ല. ജോയിനിംഗ് ഫീ 499 രൂപയും വാർഷിക ഫീ 199 രൂപയുമാണ്.

മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ?
 

ഫ്ലാഷ്പേ ഉപയോഗിച്ച് പെട്രോൾ/ഡീസൽ വാങ്ങുമ്പോൾ 125 രൂപ കാഷ്ബാക്ക് ലഭ്യമാണ്.

കീ ചെയിൻ നഷ്ടപ്പെട്ടാൽ
 

ഫെഡ്മൊബൈൽ/ ഫെഡ്നെറ്റ് വഴിയോ കസ്റ്റമർ കെയർ അഥവാ 0484- 6716700 എന്ന നമ്പറിൽ വിളിച്ചോ ഇടപാടുകൾ തടയാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com