ADVERTISEMENT

സബ് കാ സാഥ്, 
സബ് കാ വികാസ്.
സബ് കാ വിശ്വാസ് 

എന്ന സർക്കാരിന്റെ മന്ത്രങ്ങൾ; വിജയിച്ചു എന്ന് സ്ഥാപിക്കാൻ ശ്രമിച്ച കേന്ദ്ര ധനമന്ത്രി സോഷ്യൽ ജസ്റ്റിസ് എന്ന ലക്‌ഷ്യം നേടാനായി എന്നും അവകാശപ്പെട്ടു.

പാവപ്പെട്ടവരെയും യുവാക്കളെയും സ്ത്രീകളെയും അന്നദാതാക്കളായ കർഷകരെയും കേന്ദ്രീകരിച്ചാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പിന് മുൻപുള്ള ഈ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ഇതിന് വേണ്ടി കേന്ദ്രസർക്കാർ ഇതുവരെ ആവിഷ്കരിച്ചു നടപ്പാക്കിയ ഓരോ പാദ്ധതികളെയും കുറിച്ചുള്ള ഇനം തിരിച്ചുള്ള കണക്കുകളും ധനമന്ത്രി അവതരിപ്പിച്ചു.

പുതിയ ഐഐടികളും, ഐഐഎമ്മുകളും, പുതിയ യുണിവേഴ്സറികളുടെയും അടക്കമുള്ള സ്ഥാപനങ്ങളും അടക്കമുള്ളവയുടെയും, കയ്യ് രംഗത്തെ നേട്ടങ്ങളും. ആഭ്യന്തര-രാജ്യാന്തര വേദികളിലെ നേട്ടങ്ങളും എണ്ണിപ്പറഞ്ഞ ധനമന്ത്രി അടുത്ത അഞ്ചു വർഷങ്ങളും രാജ്യത്തിന്റെ സുവർണ നാളുകളായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നികുതികളും ധനക്കമ്മിയും

നികുതികൾ സ്റ്റാറ്റസ്കോ നിലനിർത്തിയ ധനമന്ത്രി 2025 സാമ്പത്തിക വർഷത്തിലെ ധനക്കമ്മി 5.1%വും 2026 സാമ്പത്തിക വർഷത്തിലെ ഫിസ്കൽ ഡെഫിസിറ്റ് ലക്‌ഷ്യം 4.5%വും ആയി നിജപ്പെടുത്തിയത് അനുകൂലമാണ്. നികുതി വരുമാനം വർദ്ധിക്കുന്നതും, ആഭ്യന്തര ഉത്പാദനം വർദ്ധിക്കുന്നതും ഫിസിക്കൽ ഡെഫിസിറ്റ് ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാണ്. 47.66 ലക്ഷം കോടി രൂപയാണ് അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് ചെലവുകൾ.

ക്യാപെക്സ് വർദ്ധിപ്പിച്ചു 

അടുത്ത സാമ്പത്തിക വർഷത്തിൽ 11 %ൽ കൂടുതൽ വർദ്ധനവോടെ 11.11 ലക്ഷം കോടി രൂപയാണ് അടിസ്ഥാനവികസനത്തിനായി മാറ്റി വച്ചത് വിപണിക്ക് ആശ്വാസമാണ്. ഇൻഫ്രാ, സിമന്റ്, മെറ്റൽ, യൂട്ടിലിറ്റി ഓഹരികൾ നേട്ടമുണ്ടാക്കിയേക്കാം. 

റെയിൽ , ഇലക്ട്രിക് ബസ് , ഇവി, സ്പിരിച്ച്വൽ & ദ്വീപ് ടൂറിസം, ഭവനനിർമാണം, എയർ-റോഡ്-മെട്രോ, ഗ്രീൻ എനർജി, ബയോ മാനുഫാക്ച്ചറിങ്, എന്നീ മേഖലകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഓഹരി വിപണിക്ക് അനുകൂലമാണെങ്കിലും കാർഷിക മേഖലയുടെയും കർഷകരുടെയും വളർച്ചയും സ്ത്രീ ശാക്തീകരണം അടക്കമുള്ള പോപ്പുലിസ്റ്റ് ഘടകങ്ങളുമാണ് ബജറ്റ് പ്രസംഗത്തിന്റെ സിംഹഭാഗവും അപഹരിച്ചത്. 

ബാങ്കിങ് സെക്ടർ 

സർക്കാരിന്റെ കടമെടുക്കലിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ബാങ്കുകളും, ബോണ്ട് യീൽഡും ഇന്ന് മുന്നേറ്റം നേടുകളായാണ്. പൊതു മേഖല ബാങ്കുകളാണ് ബജറ്റിന് ശേഷം മുന്നേറുന്ന സെക്ടർ. ധനക്കമ്മി കുറയുന്നതും ബാങ്കിങ് മേഖലക്കും, സാമ്പത്തിക വ്യവസ്ഥക്ക് തന്നെയും അനുകൂലമാണ്. 

റെയിൽ 

മൂന്ന് കോറിഡോറുകളായി തിരിച്ചുള്ള റെയിൽ കണക്ടിവിറ്റി വികസനങ്ങൾ റെയിൽ ഇൻഫ്രാ ഓഹരികൾക്ക് അനുകൂലമായേക്കാം. നിലവിലുള്ള 40000 ബോഗികൾ വന്ദേ ഭാരത് രീതിയിലാക്കുന്ന നടപടികൾ അടക്കമുള്ള റെയിൽ മേഖലക്ക് അനുകൂലമായേക്കാം. 

ഓട്ടോ 

ഇവി മേഖലയിലും, ഇ- ബസ് മേഖലയിലും കൂടുതൽ പിന്തുണ ബജറ്റിൽ പ്രഖ്യാപിച്ചത് ഓട്ടോ മേഖലക്ക് അനുകൂലമാണ്. ഇവി ഓഹരികൾ പ്രതീക്ഷയിലാണ്. 

വിൻഡ് & സോളാർ എനർജി 

വിൻഡ് എനർജി മേഖലയെ ധനമന്ത്രി പരാമർശിച്ചതും, പ്രധാനമന്ത്രിയുടെ റൂഫ് ടോപ് സോളാർ പദ്ധതിയെക്കുറിച്ച് പരാമര്ശിച്ചതും റിന്യൂവബിൾ എനർജി മേഖലകൾക്ക് അനുകൂലമാണ്.  

സ്റ്റാർട്ട് അപ് 

റിസർച്ച് മേഖലയുടെ വളർച്ച ഉറപ്പ് വരുത്തുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ കോർപസ് ഫണ്ട് അനുവദിക്കുന്നത് സ്റ്റാർട്ട് അപ്പുകൾക്ക് അനുകൂലമാണ്. പലിശ രഹിത വായ്പകൾ പുതിയ യൂണികോണുകൾക്ക് അടിത്തറയിട്ടേക്കാം. 

ഭവന നിർമാണം 

വാടക വീടുകളിൽ കഴിയുന്നവർക്ക് പുതിയ വീട് വെക്കാനായുള്ള സഹായവും മറ്റും ഭവനനിർമാണ മേഖലക്ക് അനുകൂലമായേക്കാം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഗ്രാമീണ മേഖലകളിൽ മൂന്ന് കോടി വീടുകളുണ്ടാക്കാനുള്ള പദ്ധതിയും ബജറ്റിൽ അവതരിപ്പിച്ചു. 

കൃഷി 

കാർഷിക മേഖലയിലേക്ക് സ്വകാര്യ-പൊതു മേഖലകളുടെ സംയുക്ത നിക്ഷേപങ്ങൾ വരുന്നതും. ഭക്ഷ്യ സംസ്കരണ യോജന അടക്കമുള്ള പ്രഖ്യാപനങ്ങളും അഗ്രോ മേഖലക്ക് അനുകൂലമാണ്. 

മൽസ്യം, പശുപരിപാലനം, ഭക്ഷ്യ എണ്ണ മേഖലയിലുമുള്ള പ്രഖ്യാപനങ്ങളും കാർഷിക മേഖലക്ക് അനുക്കൂലമായേക്കാം. 

പ്രധാനമന്ത്രി ബജറ്റിനെ കുറിച്ച്

ആത്മവിശ്വാസത്തിന്റെ ബജറ്റാണിത് എന്നാണ് പ്രധാനമന്ത്രി ഇന്നവതരിപ്പിക്കപ്പെട്ട ഇടക്കാല ബജറ്റിനെ വിശേഷിപ്പിച്ചത്. ബജറ്റ് സമൂഹത്തിന്റെ നന തുറകളിലുള്ളവരെയും കണക്കിലെടുത്തതായും, കാപിറ്റൽ എക്സ്പെൻഡിച്ചർ വളർച്ചയും, ധനക്കമ്മി കുറക്കാനായെടുത്ത നടപടിയും വലിയ ചുവടുവെയ്പുകളായും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. 

ഓഹരി വിപണിയും ബജറ്റും

ഇടക്കാല ബജറ്റ് ഓഹരി വിപണിയിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയി. വിപണി രാജ്യാന്തര ഘടകങ്ങൾക്കായി കാത്തിരിക്കുകയാണ്. ബാങ്കിങ് മേഖലയിൽ ലാഭമെടുക്കൽ വന്നാൽ ഇന്ത്യൻ വിപണി ലാഭമെടുക്കലിലേക്ക് വീണേക്കാം.

English Summary:

Key Points Of Interim Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com