ADVERTISEMENT

തിരുവനന്തപുരം∙ ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്മെന്റ് രീതികളിൽ അടിമുടി മാറ്റവുമായി കേരളത്തിലെ ഐടി കമ്പനികൾ. ഉദ്യോഗാർഥിയുടെ അറിവ്, നൈപുണ്യ ശേഷി, മാറുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഴിവ് എന്നിവ മാനദണ്ഡമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐഇഇഇ), ഗ്രൂപ് ഓഫ് ടെക്നോളജി കമ്പനീസ് (ജി ടെക്) എന്നിവ ചേർന്നൊരുക്കുന്ന ലോഞ്ച്പാഡ് 2024 നിയമന പരിപാടി കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ലോഞ്ച് പാഡ്. പ്രാരംഭ പദ്ധതിയെന്ന നിലയിൽ 10,000 എൻജിനീയറിങ് വിദ്യാർഥികളെ വിവിധ പരീക്ഷകളിലൂടെ നയിച്ച് ഐടി ജോലികൾക്കായി ഒരുക്കും. മേയ് 6ന് തിരുവനന്തപുരം ടെക്നോപാർക്കിലും 8ന് കൊച്ചി ഇൻഫോ പാർക്കിലും 10ന് കോഴിക്കോട് സൈബർ പാർക്കിലും പുതിയ മാതൃകയിൽ നിയമന പരിപാടികൾ സംഘടിപ്പിക്കും.

English Summary:

The mode of appointment will change in IT sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com