ADVERTISEMENT

കൊച്ചി∙ ഓയിൽ കമ്പനികൾ, റിഫൈനറികൾ, പെട്രോകെമിക്കൽ, വളം വ്യവസായങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഹീറ്ററുകളും ക്രാക്കിങ് ഫർണസുകളും നിർമിച്ചു നൽകുന്ന പ്രമുഖ കമ്പനിയായ ജെഎൻകെ ഇന്ത്യ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നു. ഏപ്രിൽ 23ന് ആരംഭിക്കുന്ന ഐപിഒ 25ന് അവസാനിക്കും. 395 രൂപ മുതൽ 415 രൂപ വരെയാണ് നിരക്ക്. ഓഹരിയൊന്നിന് 2 രൂപ മുഖവില. വാങ്ങാവുന്ന ഏറ്റവും ചുരുങ്ങിയ ഓഹരികൾ 36. തുടർന്ന് 36ന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. 300 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 

English Summary:

JNK with first share sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com