ADVERTISEMENT

ന്യൂഡൽഹി∙ എജ്യു–ടെക് സ്ഥാപനമായ ബൈജൂസിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ വ്യക്തിപരമായ കടമെടുത്ത് സ്ഥാപകൻ ബൈജു രവീന്ദ്രൻ. മാർച്ചിലെ നൽകാൻ ബാക്കിയുണ്ടായിരുന്ന ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിൽ എത്തി. 25–30 കോടി രൂപയാണ് ശമ്പളച്ചെലവ്.  അവകാശ ഓഹരി വിറ്റ് സമാഹരിച്ച 20 കോടി ഡോളർ നിയമവ്യവഹാരത്തെ തുടർന്ന് ബൈജൂസിന് ഉപയോഗിക്കാൻ സാധിക്കാത്തതിനാലാണ് കടം വാങ്ങി ശമ്പളം കൊടുക്കേണ്ടി വന്നത്.

നിക്ഷേപ പങ്കാളികളായ പ്രോസസ്, ജനറൽ അറ്റ്ലാന്റിക്, സോഫീന, പീക്ക് ഫിഫ്റ്റീൻ എന്നിവരുടെ പരാതിയെ തുടർന്ന് ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലാണ് തുക മരവിപ്പിച്ചിരിക്കുന്നത്. ഇന്നു ട്രൈബ്യൂണൽ വീണ്ടും വാദം കേൾക്കും. 

English Summary:

Byju Raveendran debt to pay employees salaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com