ADVERTISEMENT

മുംബൈ∙ മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 18,951 കോടിരൂപ. മുൻ വർഷം ഇതേ കാലയളവിൽ 19,299 കോടിയായിരുന്നു. പ്രവർത്തനവരുമാനം 11 ശതമാനം കൂടി 2.64 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി റെക്കോർഡ് അറ്റാദായമായ 69,621 കോടി രൂപ നേടി. മുൻവർഷം 66,702 കോടിയായിരുന്നു. 10 ലക്ഷം കോടിരൂപയുടെ വിറ്റുവരവ് നേടിയ ആദ്യ ഇന്ത്യൻ കമ്പനിയെന്ന നേട്ടവും ഇക്കഴിഞ്ഞ സാമ്പത്തിക വർഷം റിലയൻസ് സ്വന്തമാക്കി. വിറ്റുവരവ് 2.6 ശതമാനം വർധിച്ചു. മുൻവർഷം 9.74 ലക്ഷം കോടിയായിരുന്നു വിറ്റുവരവ്.

റിലയൻസ് ജിയോ അറ്റാദായം 5,337 കോടി

കൊച്ചി∙ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായം 13% വർധിച്ച് 5,337 കോടി രൂപ.  മുൻവർഷം ഇതേകാലയളവിൽ 4716 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 23,394 കോടിയിൽനിന്ന് 11% വർധിച്ചു 25959 കോടിരൂപയായി. 

  കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം 20,466 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 12.4 ശതമാനം വർധന.

English Summary:

Turnover of Reliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com