ADVERTISEMENT

കൊച്ചി∙ ഇൻഫോപാർക്കിൽ മുക്കാടൻസ് ഗ്രൂപ്പിന്റെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു. വിമാനക്കമ്പനിക്കു വേണ്ട സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ടെക് കമ്പനിക്കു വേണ്ടിയാണിത്. 1.38 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ടവറിൽ 1200 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്.

കാസ്പിയൻ ടെക് പാർക്ക് എന്ന പേരിൽ മുക്കാടൻസ് ഗ്രൂപ്പ് 3 ടവറുകളാണു നിർമിക്കുന്നത്. ആദ്യ ടവർ എയർ ഇന്ത്യ ഏറ്റെടുത്തതോടെ രണ്ടാം ടവറിന്റെ നിർമാണവും ആരംഭിച്ചു. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണം. എ പ്ലസ് പ്രീമിയം ഗ്രേഡിലുള്ള രണ്ടു ടവറുകളും 12 നിലകളാണ്. ഇൻഫോപാർക്കിൽ നിന്നു പാട്ടത്തിനെടുത്ത സ്ഥലത്താണ് കാസ്പിയൻ ടെക് പാർക്ക്. എയർഇന്ത്യ സാൻസ്ഫ്രാൻസിസ്കോയിലും ഗുഡ്ഗാവിലും കൊച്ചിയിലുമാണ് സോഫ്റ്റ്‌വെയർ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. വിവിധ സോഫ്റ്റ്‌വെയറുകൾ പുറത്തു നിന്നു വാങ്ങാതെ സ്വയം രൂപം കൊടുക്കുകയാണു ലക്ഷ്യം. വിവിധ സ്ഥലങ്ങളിൽ ഐടി പാർക്കുകൾ വരുന്നത് കാസ്പിയൻ ടവർ പോലെ സ്വകാര്യ നിക്ഷേപം ഉപയോഗിച്ച് ഐടി കെട്ടിടങ്ങൾ നിർമിക്കാൻ ഇടയാക്കും.

English Summary:

Caspian Tower has been completely acquired by Air India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com