ADVERTISEMENT

ന്യൂഡൽഹി ∙ സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കിയശേഷം യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15% വർധിച്ചു. 2030 ൽ ഇരു രാജ്യങ്ങളുമായുള്ള എണ്ണ ഇതര വ്യാപാരം 10,000 കോടി ഡോളർ കടക്കുമെന്നാണു പ്രതീക്ഷയെന്ന് ഇന്ത്യ– യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്നെയ്ബി പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരിൽ നടന്ന ബിസിനസ് റൗണ്ട് ടേബിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022 മേയ് ഒന്നിനാണ് ഇന്ത്യ– യുഎഇ സെപ കരാർ (കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്നർഷിപ് എഗ്രിമെന്റ്) ഒപ്പുവച്ചത്. സഹകരണം ശക്തിപ്പെടുത്താൻ ധാരണയായതായി കഴിഞ്ഞ ജനുവരിയി‍ൽ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയോടനുബന്ധിച്ചു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും പ്രഖ്യാപനമുണ്ടായി.

ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രണ്ടാമത്തെ രാജ്യവും ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാരപങ്കാളിയും ആണ് യുഎഇ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 8500 കോടി ഡോളറും ഇന്ത്യയിലേക്കുള്ള യുഎഇയുടെ നേരിട്ടുള്ള നിക്ഷേപം 330 കോടി ഡോളറുമായി 2023 ൽ വർധിച്ചെന്ന് അഹമ്മദ് അൽജ്നെയ്ബി പറഞ്ഞു.

English Summary:

India's trade with UAE increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com