സ്വർണവില വീണ്ടും വർധിച്ചു
Mail This Article
×
സംസ്ഥാനത്ത് കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടർന്ന് സ്വർണം. ഇന്നലെ വിലയിടഞ്ഞ ശേഷം ഇന്ന് വീണ്ടും വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,665 രൂപയിലും പവന് 53,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ സർവ്വകാല ഉയരത്തിലെത്തിയത് ഏപ്രിൽ 19 നാണ്. ഗ്രാമിന് 6815 രൂപയിലും പവന് 54520 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രിൽ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6335 രൂപയും പവന് 50680 രൂപയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.