ADVERTISEMENT

മുംബൈ∙ ഐടി സംവിധാനത്തിലെ വീഴ്ചകളുടെ പേരിൽ റിസർവ് ബാങ്കിന്റെ കടുത്ത നടപടി നേരിട്ട കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില ഇന്നലെ 12 ശതമാനത്തിനടുത്ത് വരെ ഇടിഞ്ഞു. ബിഎസ്ഇ, എൻഎസ്ഇ സൂചികകളിൽ ഏറ്റവും വലിയ ഇടിവു നേരിട്ട ഓഹരിയായി കോട്ടക്. 10.8% ഇടിവോടെ 1,643 രൂപയിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 52 ആഴ്ചയ്ക്കിടയിലെ താഴ്ന്ന നിലയായ 1,620ൽ എത്തുകയും ചെയ്തു.

കമ്പനിയുടെ വിപണി മൂല്യത്തിൽ ഇന്നലെ 39,768.36 കോടി രൂപയുടെ ഇടിവുണ്ടായി. ഇതോടെ കോട്ടകിനെ മറികടന്ന് ഏറ്റവും മൂല്യമേറിയ നാലാമത്തെ ബാങ്കായി ആക്സിസ് ബാങ്ക് മാറി.

English Summary:

Kotak Mahindra Bank shares crash 12% after RBI crackdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com