ADVERTISEMENT

ചികിൽസ ചിലവേറുന്നതിനൊപ്പം സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യവും കൂടി വരികയാണ്. മിക്കവാറും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികില്‍സയിലാണ് ശ്രദ്ധിക്കുന്നത്. അതേപോലെ ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലെ (ഒപിഡി) ചികില്‍സയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണെന്നത് അധികമാരും ശ്രദ്ധിക്കുന്നില്ല. 2023-ലെ സാമ്പത്തിക സര്‍വേ പ്രകാരം ആകെ ആരോഗ്യ ചെലവിന്‍റെ 48.2 ശതമാനവും ഒപിഡി മേഖലയിലാണ്. ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ തേടുന്നതിന് സാധാരണക്കാര്‍ക്കു ബുദ്ധിമുട്ട് ഏറെയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതായത് കാഷ് ലെസ് ഒപിഡി പരിരരക്ഷ ഏറെ പ്രധാനപ്പെട്ടതാണ്.

ലൈഫ് ഇൻഷുറൻസിൽ നിക്ഷേപിക്കും മുൻപ് ഇക്കാര്യം ഉറപ്പായും അറിയണം Read more...

ആരോഗ്യ സംരക്ഷണ മേഖലയിലെ മാറ്റങ്ങള്‍

ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖല വന്‍ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആയുഷ്മാന്‍ ഭാരത്, പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പോലുള്ള നീക്കങ്ങള്‍ ഇതിനെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. നേരത്ത തന്നെ രോഗനിര്‍ണയം സാധ്യമാകുന്നത് ചികില്‍സകളുടെ കാര്യത്തില്‍ വലിയ നേട്ടവുമാണ്. ആശുപത്രിയില്‍ കിടക്കാതെ തന്നെ ഒപിഡി വഴി പലപ്രദമായ ചികില്‍സയും ഇതുമൂലം സാധ്യമാകുന്നു. പക്ഷേ കണ്‍സള്‍ട്ടേഷന്‍, രോഗനിര്‍ണയ പരിശോധനകള്‍, മരുന്നുകള്‍, ചെറിയ പ്രക്രിയകള്‍ തുടങ്ങിയവ കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യതകള്‍ വരുത്തി വെക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഒപിഡി പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ആശ്വാസമേകും. 

ഒപിഡി പരിരക്ഷ

ഇന്നത്തെ ജീവിത രീതിയുടെ ഫലമായി പലര്‍ക്കും വളരെ നേരത്തെ തന്നെ പ്രമേഹം, സമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ നിര്‍ണയിക്കപ്പെടുന്നുണ്ട്. ഇവയില്‍ പലതിലും പരിശോധനകളും കൗണ്ടറുകള്‍ വഴി വാങ്ങുന്ന മരുന്നുകളും ധാരാളമായി ആവശ്യമായി വരും. ഇവയെല്ലാം വന്‍ സാമ്പത്തിക ബാധ്യതകളാണു വരുത്തിവയ്ക്കുന്നത്. ഇവിടെ ഒപിഡി പരിരക്ഷ ഉണ്ടെങ്കിൽ പോളിസി ഉടമയ്ക്ക് അത് സാമ്പത്തിക ആശ്വാസം നല്‍കും.  ഒപിഡി കണ്‍സള്‍ട്ടേഷനുകള്‍, പരിശോധനകള്‍, ഡോക്ടര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ വാങ്ങുന്നത് തുടങ്ങിയവയെല്ലാം ആപ്പു വഴി പണരഹിതമായി കൈകാര്യം ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനി സഹായിക്കും. അപ്രതീക്ഷിത വൈദ്യ ചെലവുകള്‍ നേരിടാന്‍ വലിയ സഹായമായിരിക്കും ഇവ നല്‍കുന്നത്. 

മികച്ച പരിചരണം, കൃത്യമായ ചികില്‍സ

ഒപിഡി പരിരക്ഷ നേടുന്നത് സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ കൃത്യമായ ചികില്‍സ നേടാന്‍ ഉപഭോക്താക്കളെ പര്യാപ്തരാക്കും. ക്യാഷ് ലെസ് സൗകര്യം സാമ്പത്തിക ബാധ്യത വര്‍ധിക്കാതെയും സഹായിക്കും. മികച്ച ഡോക്ടര്‍മാരുടെ സേവനവും ആരോഗ്യ സേവന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും ഇതു സഹായിക്കും. മണിപ്പാല്‍ സിഗ്ന ആശുപത്രികളും ക്ലിനികുകളും അടങ്ങിയ വലിയൊരു ശൃംഖല ലഭ്യമാക്കുന്നുണ്ട്. കൃത്യമായ പരിചരണം തേടുന്നതിനും, നേരത്തെ രോഗനിര്‍ണയം നടത്താനും ഇതു പിന്തുണ നല്‍കും. പതിവു ചെക്ക് അപ്പുകള്‍, വാക്സിനേഷനുകള്‍, പ്രതിരോധ പരിശോധനകള്‍ എന്നിവ കൂടുതല്‍ എളുപ്പത്തില്‍ ലഭിക്കും. 

∙ക്യാഷ് ലെസ് ഒപിഡി പരിരക്ഷ മിക്കവാറും ചെലവുകള്‍ കൈകാര്യം ചെയ്യും.  പ്രതിരോധ പരിചരണം, തുടര്‍ കണ്‍സള്‍ട്ടേഷനുകള്‍ എന്നിവയെല്ലാം ഇതിന്‍റെ പരിധിക്കുള്ളില്‍ വരും. 

∙ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഒപിഡി പരിരക്ഷ ഉള്‍പ്പെടുത്തുന്നത് ഭാവിയിലാകും ഏറ്റവും ഗുണകരമാകുക. പതിവു മെഡിക്കല്‍ പരിശോധനകളുമായി ബന്ധപ്പെട്ട വന്‍ ചെലവുകള്‍ ഇതിലൂടെ ഒഴിവാക്കാം. ഇത് ആത്യന്തികമായി മനസ്സമാധാനവും സാമ്പത്തിക സുരക്ഷിതത്വബോധവും നല്‍കുന്നു. 

ലേഖകൻ മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ്

English Summary : Health Insurance and Importance of OPD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com