ADVERTISEMENT

കേരളത്തില്‍ 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസക്കാലത്ത് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് 314 കോടി രൂപയുടെ ക്ലെയിമുകള്‍ കാഷ്‌ലെസ് ആയി പരിഹരിച്ചു. ആകെ 349 കോടി രൂപയുടെ ക്ലെയിമുകള്‍ ആയിരുന്നു ഇക്കാലയളവില്‍ തീര്‍പ്പാക്കിയത്. ഇവയില്‍ 312 കോടി രൂപയുടെ ക്ലെയിമുകളും നെറ്റ് വര്‍ക്ക് ആശുപത്രികളിലൂടെ ആയിരുന്നു. 

കാഷ്‌ലെസ് ക്ലെയിമുകള്‍ രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കിയതായി സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് ചീഫ് ക്ലെയിംസ് ഓഫിസര്‍ സനത് കുമാര്‍ കെ പറഞ്ഞു. ഇപ്പോഴുള്ള 768 എംപാനല്‍ഡ് ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്നും സനത് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

 മികച്ച സേവനം പ്രദാനം ചെയ്യാന്‍ സംസ്ഥാനത്തിന്റെ പ്രധാന മേഖലകളിലായി 60 ശാഖാ ഓഫിസുകളാണു സ്റ്റാർ ഹെൽത്തിനുള്ളതെന്ന് അദ്ദേഹം കൂട്ടിചേർത്തു.  43,700 ഏജന്റുമാരുടെ ശൃംഖലയും ഉപഭോക്താക്കള്‍ക്കു സേവനം നല്‍കാനായുണ്ട്. പോളിസി വാങ്ങുന്നതു മുതല്‍ ക്ലെയിം  സെറ്റില്‍മെന്റു വരെയുള്ള കാര്യങ്ങളില്‍ അവര്‍ സഹായം നല്‍കുമെന്ന് സനത് അറിയിച്ചു.

English Summary:

Star Health to Increase Network Hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com