ADVERTISEMENT

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്ന വ്യക്തികളുടെ പ്രായപരിധി 65 വയസ് എന്നത് ഐആർഡിഎഐ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) മാറ്റി. ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന നിയമ പ്രകാരം ആർക്കും ഇൻഷുറൻസ് വാങ്ങാം എന്നാക്കി മാറ്റി. അതുപോലെ ഒരു വ്യക്തിക്ക് പല കമ്പനികളിൽ നിന്നു ഇൻഷുറൻസ് എടുക്കാം. ഇതുവഴി കൂടുതൽ സൗകര്യത്തിൽ, കുറഞ്ഞ വിലയിൽ പോളിസി ലഭ്യമാകുകയും ചെയ്യും.

മുതിർന്ന പൗരന്മാരുടെ പരാതികളും ക്ലെയിമുകളും ഒരു പ്രത്യേക ചാനലിലൂടെ കൈകാര്യം ചെയ്യാനും അവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാനും ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കിയ പുതിയ നയം പറയുന്നു. ഈ ഒരു കാര്യം വഴി വലിയൊരു ആശ്വാസമാണ് മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരിക്കുന്നത്.

പഴയ തലമുറയിലെ പലരും ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ മറന്നു പോയവരാണ്. വാർധക്യത്തിൽ അസുഖങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഇൻഷുറൻസിന്റെ ആവശ്യത്തെക്കുറിച്ച് ഓർക്കുന്നത്. എന്നാൽ 65 വയസ്സുള്ളവർക്ക് ഇൻഷുറൻസ് നൽകാൻ കമ്പനികൾ തയാറാകാത്തതിനാൽ ഇക്കൂട്ടർക്ക് ആശുപത്രി വാസം വരുമ്പോൾ വൻ പോക്കറ്റ് ചോർച്ചയായിരുന്നു ഉണ്ടായിരുന്നത്. ഇതിനൊരു പരിഹാരമാകും പുതിയ നയം.

English Summary:

IRDAI has removed the age limit of 65 years for individuals buying health insurance policies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com