ഇനിയും നിക്ഷേപിച്ചില്ലേ? എസ്ഐപികളുടെത് അമ്പരപ്പിക്കുന്ന വളര്‍ച്ച!
Mail This Article
ഫെബ്രുവരിയില്‍ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ മ്യൂച്ചൽ ഫണ്ട് വ്യവസായം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനു(എസ്‌ഐപി)കളിലൂടെയുള്ള നിക്ഷേപം കോവിഡിന് ശേഷം ആദ്യമായി 19,000 കോടി പിന്നിട്ടു. ഇന്ത്യന്‍ നിക്ഷേപകര്‍ക്കിടയില്‍ എസ്‌ഐപികളുടെ ജനകീയത പ്രതിഫലിപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍.
വർധിച്ച പങ്കാളിത്തം
അതേ സമയം, മ്യൂച്ചൽ ഫണ്ട് സ്‌കീമുകളില്‍ റീട്ടെയില്‍ നിക്ഷേപകരുടെ വര്‍ധിച്ച പങ്കാളിത്തം പ്രതിഫലിപ്പിക്കുന്ന മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 10.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കൂടാതെ, ഫെബ്രുവരിയില്‍ ഈ വ്യവസായം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളില്‍ ചരിത്രപരമായ വര്‍ധനയും രേഖപ്പെടുത്തി. 54.5 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഈ മേഖല കൈകാര്യം ചെയ്യുന്നത്.
ഇക്വിറ്റി വഴിയുള്ള പണമൊഴുക്ക് 26,866 കോടി രൂപയായി ഉയര്‍ന്നു. 22 മാസത്തിനിടയിലെ ഉയര്‍ന്ന കണക്കാണിത്. സെക്റ്ററല്‍ തീമാറ്റിക് ഫണ്ടുകളിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്, അതേസമയം ചെറുകിട വിഭാഗത്തിന്റെ വളര്‍ച്ചയില്‍ ഫെബ്രുവരിയില്‍ ഇടിവുണ്ടായി. 10 ശതമാനം ഇടിവാണ് ഈ മേഖല രേഖപ്പെടുത്തിയത്.