കാലടി ആദിശങ്കരയിൽ 'പോർട്ട്ഫോളിയോ മാനേജ്മെന്റ്' സൗജന്യ സെമിനാർ മാർച്ച് 21ന്
Mail This Article
കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീറിങ് ആൻഡ് ടെക്നോളജി, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം എന്നിവ ചേർന്ന് വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചു നടത്തുന്ന 'അഡ്വാൻസ്ഡ് പോർട്ട്ഫോളിയോ മാനേജ്മെന്റി'നെ കുറിച്ചുള്ള സൗജന്യ സെമിനാർ ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീറിങ് ആൻഡ് ടെക്നോളജിൽ മാർച്ച് 21- ന് 10 മണിയ്ക്ക് നടത്തും. ആദി ശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. എം. എസ്. മുരളി ചടങ്ങിൽ അധ്യക്ഷനാകും.
ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ഡോ: വി കെ വിജയകുമാർ സെമിനാറിന് നേതൃത്വം നൽകും. ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ ജി സംശയങ്ങൾക്ക് മറുപടി പറയും. ഓഹരി ക്വിസ് പരിപാടിക്ക് ജിയോജിത്ത് കലൂർ ബ്രാഞ്ച് ഹെഡ് റഹ്മത്ത് എ നേതൃത്വം നൽകും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്. ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെന്ററിലെ വനിതാ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സ്റ്റാളും സെമിനാറിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. നേരത്തെ പേര്
റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ബന്ധപ്പെടേണ്ട നമ്പറുകൾ പ്രൊഫ. കെ ആർ രഞ്ജിത്ത് (പ്രോഗ്രാം കോഡിനേറ്റർ) - (8547538749), ഡോ: ഹരി നാരായണൻ എ. ജി (ജോയിൻ കോഡിനേറ്റർ) - (9447985508), സ്മിത സി. ചെറിയാൻ, ജിയോജിത്ത് ഫിനാൻഷ്യൽ കൺസൾട്ടന്റ് (കലൂർ ബ്രാഞ്ച്) - (9961188401)