ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ഇനി ബിറ്റ് കോയിനും ഇഥെറും സ്വീകരിക്കും
Mail This Article
ബിറ്റ് കോയിൻ, ഇഥർ എന്നിവയുടെ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ലണ്ടൻസ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അങ്ങനെ പ്രൊഫഷണൽ നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു. 2024 രണ്ടാം പാദത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്സ് ചേഞ്ച് അറിയിച്ചു. തിയതി പിന്നീടറിയിക്കും.
യുഎസ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വൻതോതിലുള്ള ഒഴുക്കിൻ്റെ പശ്ചാത്തലത്തിൽ ബിറ്റ്കോയിൻ ആദ്യമായി 72 ,000 ഡോളറും കടന്നു.
സ്വർണത്തെ കവച്ചുവെക്കും
സ്വർണത്തിൽ നിന്നുള്ള നിക്ഷേപം ബിറ്റ് കോയിൻ പിടിച്ചെടുക്കുമെന്ന് മൈക്രോസ്ട്രാറ്റജി സിഇഒ മൈക്കൽ സെയ്‌ലർ പറഞ്ഞു.
ബിറ്റ്‌കോയിന് സ്വർണത്തിൻ്റെ എല്ലാ മികച്ച ഗുണങ്ങളും ഉണ്ട്, എന്നാൽ അതിൻ്റെ പ്രശ്നങ്ങളൊന്നും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. മൈക്രോസ്ട്രാറ്റജി ഇന്നലെ വീണ്ടും12,000 ബിറ്റ്കോയിൻ വാങ്ങി. ഇപ്പോൾ അവരുടെ കൈവശം 205,000 ടോക്കണുകളുണ്ട്. മാർക്കറ്റ് ക്യാപ് അനുസരിച്ച് ബിറ്റ്കോയിൻ മികച്ച ആസ്തികളുടെ റാങ്കുകളിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ് . വെള്ളിയെ മറികടന്ന് ലോകത്തിലെ എട്ടാമത്തെ ഏറ്റവും മൂല്യമുള്ള വസ്തുവായി ബിറ്റ് കോയിൻ ഇപ്പോൾ മാറി.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നലത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.