സെറോധ ഗോൾഡ് ഇ ടി എഫ് ലിസ്റ്റ് ചെയ്തു
Mail This Article
സെറോധയുടെ ഗോൾഡ് ഇ ടി എഫ് (Zerodha Gold ETF) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (NSE), ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിലും (BSE) യിലും ലിസ്റ്റ് ചെയ്തു. സ്വർണ വിലകൾക്കനുസരിച്ചായിരിക്കും ഗോൾഡ് ഇ ടി എഫ് നീങ്ങുക. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 10 രൂപ 55 പൈസയിലാണ് സെറോധ ഗോൾഡ് ഇ ടി എഫ് വ്യാപാരം പുരോഗമിക്കുന്നത്. 500 രൂപയാണ് കുറഞ്ഞ നിക്ഷേപം. സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് കൂടുന്നത് മൂലം കൂടുതൽ ഗോൾഡ് ഇ ടി എഫുകൾ ഓഹരി വിപണിയിൽ ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നുണ്ട്. ഗോൾഡ്ഗോ ഇ ടി എഫുകൾ ഓഹരി വിപണിയുള്ള ദിവസങ്ങളിലെല്ലാം വാങ്ങുകയോ, വിൽക്കുകയോ ചെയ്യാം. ഓഹരി നിക്ഷേപം കൂടുന്നതോടൊപ്പം സ്വർണ നിക്ഷേപവും കൂടുന്ന പ്രവണത ഇന്ത്യൻ വിപണിയിൽ ഉണ്ട്. അനിശ്ചിതത്തിന്റെ കാലത്തും പേടിക്കാതെ നിക്ഷേപം തുടരാം എന്നതും സ്വർണത്തെ ജനപ്രിയ നിക്ഷേപ മാർഗമാക്കുന്നു.