ADVERTISEMENT

കഴിഞ്ഞ ആഴ്ച  യൂറോപ്യൻ യൂണിയൻ നടപ്പിലാക്കിയ ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ക്രിപ്റ്റോ കറൻസികളെ വേണമെങ്കിൽ മരവിപ്പിക്കാൻ വരെ സർക്കാരുകൾക്ക് അനുവാദം കൊടുക്കുന്ന നിബന്ധനകളുണ്ട്. എന്നാൽ യൂറോപ്പിൽ കൂടുതൽ ആളുകൾ ക്രിപ്റ്റോ കറൻസികളിലേക്ക് ആകൃഷ്ടരാകുകയാണ് എന്ന റിപ്പോർട്ടുകളുമുണ്ട്. ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് നികുതി അടയ്ക്കുന്നത് യഥാർത്ഥത്തിൽ സ്വിറ്റ്സർലൻഡിൽ ഇതിനകം തന്നെ നിലവിലുണ്ട്. സ്വിറ്റസർലണ്ടിലെ ഒരു പട്ടണമായ ലുഗാനോവിൽ നികുതിയും, പിഴയും എല്ലാം അടയ്ക്കുന്നതിന് ബിറ്റ് കോയിൻ ഉപയോഗിക്കാം എന്ന നിയമം  മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും പടരുമോ എന്ന ആശങ്ക കേന്ദ്ര ബാങ്കുകൾക്കുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളിലെ ആളുകളും പലപ്പോഴും ബിറ്റ് കോയിൻ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നുണ്ട്. കൂടാതെ  ബാങ്കുകളോട് ക്രിപ്റ്റോകറൻസികൾ സ്വീകരിക്കണമെന്ന് ഉപഭോക്താക്കൾ നിർബന്ധിക്കുന്നു എന്ന വാർത്ത യൂറോപ്പിൽ നിന്നും വരുന്നുണ്ട്. പരമ്പരാഗത കറൻസികളുടെ പോലെ വിശ്വസനീയമല്ലെങ്കിലും ബിറ്റ് കോയിന്റെ വിപണി വിഹിതം റോക്കറ്റ് പോലെ കുതിച്ചുയർന്നതിനാൽ രാജ്യങ്ങളും വഴി മാറി ചിന്തിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

crypto-table

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ടമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.


English Summary:

Crypto currency and Europeans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com