ADVERTISEMENT

പ്രൊഫഷണലുകള്‍ കൈകാര്യം ചെയ്യന്നതും വൈവിധ്യമാര്‍ന്ന നിക്ഷേപ മേഖലകള്‍ പ്രദാനം ചെയ്യുന്നതുമായ മ്യൂചല്‍ ഫണ്ടുകള്‍ക്ക് നഷ്ടസാധ്യതകളുമുണ്ട്. അതുകൊണ്ട് മ്യൂചല്‍ ഫണ്ടുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ആരും പറയില്ല. കൃത്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുകയും നഷ്ടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഓരോ വ്യക്തിക്കുമുള്ള സവിശേഷമായ കഴിവുകള്‍ മനസിലാക്കി മുന്നോട്ടു പോകുകയും ചെയ്യുകയാണ് ഇവിടെ ഏറ്റവും അഭികാമ്യം.
തങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളും നഷ്ടസാധ്യതകള്‍ വഹിക്കാനുള്ള കഴിവും സന്തുലനം ചെയ്തു മുന്നോട്ടു പോകുക എന്നതാണ് ഇവിടെ ഏറ്റവും നിര്‍ണായകം.  അതിനു സഹായിക്കുന്ന രണ്ട് സുപ്രധാന ടൂളുകളാണ് റിസ്‌കോമീറ്ററും റിസ്‌ക്ക് പ്രൊഫൈലറും.

എന്താണ് റിസ്‌കോ മീറ്റര്‍?

നഷ്ടസാധ്യതകള്‍ കണക്കാക്കാനും തരംതിരിക്കാനുമായി സെബി നിഷ്‌കര്‍ഷിച്ചിട്ടുള്ള ഏകീകൃത ടൂളാണ് റിസ്‌കോ മീറ്റര്‍.  വിവിധ മ്യൂചല്‍ ഫണ്ട് പദ്ധതികളുടെ നഷ്ടസാധ്യതാ നിലവാരം കണക്കാക്കാനാവും വിധമാണിതിന്റെ രൂപകല്‍പന.  ഓരോ പ്രത്യേക മ്യൂചല്‍ ഫണ്ട് പദ്ധതിയുമായും ബന്ധപ്പെട്ടുള്ള നഷ്ടസാധ്യത നിക്ഷേപകര്‍ക്കു മനസിലാകും വിധം ഇതില്‍ ഗ്രാഫിക് രീതിയിലാവും അവതരിപ്പിക്കുക. ഏറ്റവും താഴ്ന്ന നില മുതല്‍  (ലോ) ഉയര്‍ന്ന നില വരെ (ഹൈ) ഇത് ദൃശ്യവല്‍ക്കരിച്ചിരിക്കും.

1. ലോ റിസ്ക്
ലോ എന്ന വിഭാഗത്തില്‍ പെടുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അവരുടെ നിക്ഷേപ തുകയുടെ കാര്യത്തില്‍ കുറഞ്ഞ നഷ്ടസാധ്യത പ്രതീക്ഷിക്കാം.  നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞ നഷ്ടസാധ്യതകള്‍ മാത്രം വഹിക്കാന്‍ സാധിക്കുന്ന നിക്ഷേപകര്‍ക്ക് ഈ വിഭാഗം പരിഗണിക്കാം.

2. മോഡറേറ്ററി ലോ

ഈ വിഭാഗത്തില്‍ പെടുന്ന പദ്ധതികളില്‍ നിക്ഷേപ തുകയുടെ കാര്യത്തില്‍ കുറഞ്ഞ വിപണി നഷ്ടമാണു പ്രതീക്ഷിക്കാനാവുക. പരമ്പരാഗത രീതിയലെ നിക്ഷേപകര്‍ക്ക് ഇത് അനുയോജ്യമാണ്

3. മോഡറേറ്റ്
അര്‍ധ പരമ്പരാഗത രീതികളുമായി മുന്നോട്ടു പോകുന്ന നിക്ഷേപകര്‍ക്ക് മോഡറേറ്റ് വിഭാഗത്തില്‍ പെട്ട പദ്ധതികള്‍ അനുയോജ്യമാണ്.  സമ്പത്തു സൃഷ്ടിക്കാനായി പരിമിതമായ നഷ്ടസാധ്യതകള്‍ നേരിടാന്‍ തയ്യാറുള്ള നിക്ഷേപകര്‍ക്ക്  ഇതു പ്രയോജനപ്പെടുത്താം.

4. മോഡറേറ്റലി ഹൈ
നിക്ഷേപിക്കുന്ന മൂലധനത്തില്‍ ഓഹരികളുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകള്‍ക്ക് വിധേയമായവയാണ് ഈ വിഭാഗത്തിലെ പദ്ധതികള്‍.  ഹ്രസ്വകാലം മുതല്‍ ദീര്‍ഘകാലം വരെയുള്ള കാലാവധിയുമായി വളരെ ആവേശത്തോടെ മുന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായിരിക്കും ഇത് ഉചിതം.
5. ഹൈ റിസ്‌ക്ക്

അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുമായി ദീര്‍ഘകാലത്തേക്കു നിക്ഷേപിക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് ഹൈ റിസ്‌ക്ക് വിഭാഗത്തിലെ പദ്ധതികള്‍ പ്രയോജനപ്പെടുത്താനാവുക.  ഇവിടെ നിക്ഷേപിക്കുന്ന മൂലധനം ഉയര്‍ന്ന തോതിലെ നഷ്ട സാധ്യതകള്‍ക്കും ഉയര്‍ന്ന തോതിലെ വിപണ ചാഞ്ചാട്ടങ്ങള്‍ക്കും വിധേയമായിരിക്കും.

6. വെരി ഹൈ

മറ്റ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ നഷ്ടസാധ്യതയുള്ള ഓഹരികളിലാവും ഈ പദ്ധതികള്‍ പ്രധാനമായും നിക്ഷേപിക്കുക.  ദീര്‍ഘകാലത്തില്‍ വലിയ തോതിലെ സമ്പത്തു സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ഉയര്‍ന്ന നഷ്ട സാധ്യതയുള്ളവയിലാണ് ഈ നിക്ഷേപങ്ങള്‍. സെക്ടോറിയല്‍, തീമാറ്റിക്, ഇന്റര്‍നാഷണല്‍, മിഡ്കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങളിലാവും ഈ ഫണ്ടുകള്‍ കൂടുതലായും ഉണ്ടാകുക.

ഇവയെല്ലാം പരിശോധിച്ച് നിങ്ങള്‍ക്ക് നിക്ഷേപത്തില്‍ എത്രത്തോളം നഷ്ട സാധ്യതയുണ്ടെന്നു മനസിലാക്കാം.

റിസ്‌ക് പ്രൊഫൈലര്‍

ഇതേ രീതിയില്‍ മറു ഭാഗത്ത് നിക്ഷേപകന്റെ നഷ്ട സാധ്യത കൈകാര്യം ചെയ്യാനുള്ള കഴിവാണ് റിസ്‌ക് പ്രൊഫൈലറില്‍ വിലയിരുത്തുന്നത്.  നിക്ഷേപകന്റെ ആവശ്യം, കഴിവ്, നഷ്ട സാധ്യത നേരിടാനുള്ള സമ്മതം തുടങ്ങിയവയാണ് നിക്ഷേപ ലക്ഷ്യം, കാലാവധി, സാമ്പത്തിക സ്ഥിതി എന്നിവയുടെ കൂടി അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത്.  റിസ്‌ക് പ്രൊഫൈലറിന്റെ ചോദ്യാവലിക്കു മറുപടി നല്‍കി നിക്ഷേപകര്‍ക്ക് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാവും. ഇത്തരത്തില്‍ സ്വയം വിലയിരുത്തിയ ശേഷം നിക്ഷേപകര്‍ക്ക് അറിവിന്റെ അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍ നടത്താനാവും എന്നതാണ് ഏറ്റവും പ്രധാന വസ്തുത. 


റിസ്‌കോ മീറ്ററും റിസ്‌ക് പ്രൊഫൈലറും വിലയിരുത്തി കഴിഞ്ഞാല്‍ ഇവ തമ്മില്‍ താരതമ്യം ചെയ്ത് ശരിയായ പദ്ധതി തെരഞ്ഞെടുക്കണം.  റിസ്‌കോ മീറ്റര്‍ ഓരോ മാസവും പുതുക്കിക്കൊണ്ടിരിക്കും എന്നതും ഇതിനോടൊപ്പം ശ്രദ്ധിക്കണം.  റിസ്‌കോ മീറ്ററും റിസ്‌ക് പ്രൊഫൈലറും വഴി ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ക്കനുസരിച്ച് പദ്ധതികള്‍ തെരഞ്ഞെടുക്കുകയും വൈവിധ്യവല്‍ക്കരണത്തിന് അവ ഉപയോഗിക്കുകയും വേണം. ഇവ സ്ഥിരമായി വിലയിരുത്തുകയും പുനര്‍ സന്തുലനം ചെയ്യുകയും വേണം.  നിങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന നഷ്ടസാധ്യതാ പരിധിക്കുള്ളിലാണു കാര്യങ്ങള്‍ എന്നും ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്കു തന്നെയാണു നീങ്ങുന്നതെന്നും ഉറപ്പാക്കണം.  നഷ്ടസാധ്യതകള്‍ നിക്ഷേപങ്ങളില്‍ അടിസ്ഥാനപരമായി തന്നെ അടങ്ങിയ ഒരു ഘടകമാണ്. അതേ സമയം അറിവിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ വഴി വൈവിധ്യവല്‍ക്കരണം സാധ്യമാകുകയും ദീര്‍ഘകാല സാമ്പത്തിക വിജയത്തിലേക്കുള്ള വഴി സുഗമമാകുകയും ചെയ്യും.


∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summary:

How to Manage Risks Related to Mutual Fund Investing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com