ADVERTISEMENT

ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കായി മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചു പണം സ്വരുക്കൂട്ടുന്ന കാര്യം ഇപ്പോൾ പലരും ചെയ്യുന്നുണ്ട്. എന്നാൽ കെവൈസി പുതുക്കുന്ന പോലുള്ള നിയമങ്ങൾ അത്ര കണ്ടു ആരും കൃത്യമായി ചെയ്യുന്നില്ല. മ്യൂച്ചൽ ഫണ്ടിലെ പണം പിൻവലിക്കാൻ ചെല്ലുമ്പോഴാണ് ഇത് പ്രശ്നമാകുന്നുന്നത്. പൂർണമായ കെവൈസി രേഖകളില്ലാത്തതിനാൽ പണം പിൻവലിക്കൽ തടസപ്പെടുന്നുണ്ടെന്ന് അസ്സെറ്റ് മാനേജ്മെന്റ്റ് കമ്പനികളുടെ മേധാവികൾ പറയുന്നു.

ആവശ്യത്തിന് ലിക്വിഡിറ്റി മ്യൂച്ചൽ ഫണ്ടുകൾക്കുണ്ടെങ്കിലും ഇപ്പോൾ ഉപഭോക്താക്കൾക്ക് അപൂർണമായ കെവൈസി പ്രശ്‍നം മൂലം പണം വിചാരിക്കുന്ന സമയത്ത് ലഭിക്കാത്തത് വലിയൊരു പ്രശ്നമാണ് എന്ന് അനലിസ്റ്റുകളും സമ്മതിക്കുന്നു. അതുകൊണ്ടു കെവൈസി പുതുക്കുകയും അപൂർണമായ കെവൈസികൾ ശരിയായ രീതിയിൽ പൂർത്തിയാക്കി ഓൺലൈൻ ആയോ, ഓഫ്‌ലൈൻ ആയോ സമർപ്പിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com