ADVERTISEMENT

2020ലെ ഇലക്‌ട്രിസിറ്റി ചട്ടങ്ങളിലെ ഭേദഗതിയിലൂടെ, നിലവിലുള്ള പവർ താരിഫ് സമ്പ്രദായത്തിൽ ഇന്ത്യാ ഗവൺമെന്റ് രണ്ട് മാറ്റങ്ങൾ കൊണ്ടുവന്നു. മാറ്റങ്ങൾ ഇവയാണ്, ടൈം ഓഫ് ഡേ (ToD) താരിഫ്, സ്മാർട്ട് മീറ്ററിങ് വ്യവസ്ഥകളിലെ മാറ്റങ്ങൾ.

ടൈം ഓഫ് ഡേ (ToD) താരിഫിൽ വരുന്ന മാറ്റം 

ദിവസത്തിലെ എല്ലാ സമയത്തും ഒരേ നിരക്കിൽ വൈദ്യുതി ഈടാക്കുന്നതിനുപകരം, വൈദ്യുതിക്ക് നൽകുന്ന വില ദിവസത്തിന്റെ സമയത്തിനനുസരിച്ച് വ്യത്യാസപ്പെടും. ToD താരിഫ് സമ്പ്രദായത്തിന് കീഴിൽ, പകൽ സമയത്ത് വൈദ്യതി ചാർജ് കുറവായിരിക്കും, എന്നാൽ രാത്രിയിൽ ഇത് കൂടുതലായിരിക്കും.  2024 ഏപ്രിൽ 1 മുതൽ 10 കിലോവാട്ടിന് മുകളിലുള്ള വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്കും കാർഷിക ഉപഭോക്താക്കൾ ഒഴികെയുള്ള മറ്റെല്ലാ ഉപഭോക്താക്കൾക്കും 2025 ഏപ്രിൽ 1 മുതലും ToD താരിഫ് ബാധകമാകും. 

പുനരുപയോഗ ഊർജം

ഉപഭോക്താക്കൾക്കും വൈദ്യുതി സംവിധാനത്തിനും പുതിയ രീതി നല്ലതായിരിക്കുമെന്ന് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രി ആർ കെ സിങ് പറഞ്ഞു. പീക് ടൈമിൽ അല്ലാതെ കൂടുതൽ വൈദ്യതി ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാകും. സോളാർ വൈദ്യുതി പകൽ സമയങ്ങളിൽ ലഭ്യമാകുന്നതിനാലാണ് പകൽ സമയങ്ങളിൽ ചാർജുകൾ കുറക്കുന്നത്. താപ, ജലവൈദ്യുതിയെ ആശ്രയിക്കുന്ന രാത്രി കാലങ്ങളിൽ നിരക്കുകൾ സ്വാഭാവികമായും കൂടുതലായിരിക്കും. പുനരുപയോഗ ഊർജ സ്രോതസ്സുകളെ നല്ല രീതിയിൽ ഉപയോഗിക്കാനാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത്. 

മിക്ക സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനുകളും (SERC) രാജ്യത്തെ വലിയ വാണിജ്യ, വ്യാവസായിക (C&I) വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്കായി ഇതിനകം തന്നെ ToD താരിഫുകൾ നടപ്പിലാക്കിയിട്ടുണ്ട്. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതോടെ ഗാർഹിക ഉപഭോക്തൃ തലത്തിൽ ToD മീറ്ററിങ് അവതരിപ്പിക്കും.ടൈം ഓഫ് ഡേ (TOD) താരിഫ് വൈദ്യുതി വ്യവസായങ്ങളിലുടനീളം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു കാര്യമാണ് .  

സ്മാർട്ട് മീറ്ററിങ് വ്യവസ്ഥയിലെ മാറ്റങ്ങൾ 

സ്മാർട്ട് മീറ്ററിങ്ങിനുള്ള നിയമങ്ങളും സർക്കാർ ലഘൂകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അസൗകര്യം ഒഴിവാക്കുന്നതിനായി പരമാവധി അനുവദിച്ച ലോഡിനപ്പുറം ഉപഭോക്താവിന്റെ ആവശ്യം വർദ്ധിക്കുന്നതിന് നിലവിലുള്ള പിഴകൾ കുറച്ചു. മീറ്ററിങ് വ്യവസ്ഥയില ഭേദഗതി അനുസരിച്ച് ഒരു സ്മാർട്ട് മീറ്റർ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം, ഇൻസ്റ്റാലേഷൻ തീയതിക്ക് മുമ്പുള്ള കാലയളവിൽ സ്മാർട്ട് മീറ്റർ രേഖപ്പെടുത്തിയ പരമാവധി ഡിമാൻഡിനെ അടിസ്ഥാനമാക്കി ഉപഭോക്താവിന് പിഴ ഈടാക്കില്ല. അനുവദനീയമായ ലോഡ് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കവിഞ്ഞെങ്കിൽ മാത്രമേ പരമാവധി ഡിമാൻഡ് മുകളിലേക്ക് പരിഷ്കരിക്കൂ എന്ന തരത്തിൽ ലോഡ് റിവിഷൻ നടപടിക്രമങ്ങളും യുക്തിസഹമാക്കിയിട്ടുണ്ട്. 

വൈദ്യുതി ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും താങ്ങാവുന്ന വിലയിൽ 24X7 വിശ്വസനീയമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനും, ഊർജമേഖലയിലെ നിക്ഷേപത്തിന് അനുകൂലമായ ആവാസവ്യവസ്ഥ നിലനിർത്തുന്നതിനും സർക്കാർ സ്വീകരിച്ച നടപടികളുടെ തുടർച്ചയാണ് ചട്ടങ്ങളിലെ നിലവിലെ ഭേദഗതി.

Engllish Summary : Big Change in Electricity Tariff

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com