ADVERTISEMENT

ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ഏജൻസിയായ ട്രിപ്പ് ഡോട്ട് കോം കുട്ടികളുണ്ടാകാൻ തങ്ങളുടെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ 'ശിശു സംരക്ഷണ സബ്‌സിഡി' പ്രഖ്യാപിച്ചു.

ഓരോ വർഷവും നവജാത ശിശുവിന് 10,000 യുവാൻ (ഏകദേശം 1.1 ലക്ഷം രൂപ) വാർഷിക ബോണസായി ജീവനക്കാർക്ക് ലഭിക്കും, കുട്ടിക്ക് അഞ്ച് വയസ് തികയുന്നത് വരെ ഇത് തുടരും. ജൂണ് 30ന് പ്രഖ്യാപിച്ച നയം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും.

ശിശു സംരക്ഷണ ആനുകൂല്യം

Trip.com-ൽ മൂന്ന് വർഷമോ അതിൽ കൂടുതലോ ഉള്ള ജീവനക്കാർക്ക് ഈ പുതിയ ശിശു സംരക്ഷണ ആനുകൂല്യം ലഭ്യമാകും."ഈ പുതിയ ശിശു സംരക്ഷണ ആനുകൂല്യം അവതരിപ്പിക്കുന്നതിലൂടെ, ഞങ്ങളുടെ ജീവനക്കാരെ അവരുടെ പ്രൊഫഷണൽ ലക്ഷ്യങ്ങളിലും നേട്ടങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ അവരുടെ കുടുംബങ്ങൾ ആരംഭിക്കുന്നതിനോ വളർത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക സഹായം നൽകുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്," Trip.com എക്സിക്യൂട്ടീവ് ചെയർമാൻ ജെയിംസ് ലിയാങ് പറഞ്ഞു. 

ചൈനയുടെ ജനന നിരക്ക് കഴിഞ്ഞ വർഷം 1,000 പേർക്ക് 6.77 ആയി കുറഞ്ഞു. 2021 ലെ അപേക്ഷിച്ച് ഇത് കുറവാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനന നിരക്കിൽ 'റെക്കോർഡ് താഴ്ചയാണ്' ചൈനയിൽ രേഖപ്പെടുത്തുന്നത്. ഈ ഒരു പ്രശ്നത്തിൽ നിന്ന് കരകയറാനാണ് ചൈനയിലെ സ്വകാര്യ മേഖലയും കുഞ്ഞങ്ങളുണ്ടാകാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ടുവരുന്നത്. 

ഉയർന്ന ശിശുപരിപാലന – വിദ്യാഭ്യാസ ചെലവ്, കുറഞ്ഞ വരുമാനം, ദുർബലമായ സാമൂഹിക സുരക്ഷാ പദ്ധതികൾ, ലിംഗ അസമത്വം എന്നിവ മൂലമാണ് ചെറുപ്പക്കാർ കുട്ടികളുണ്ടാകുന്നതിൽ നിന്ന് പിന്നോട്ട് പോകുന്നത്. 

English Summary : Chinese Company will Give its Employees Yearly Bonus for New Born Baby Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com