ADVERTISEMENT

കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ തിങ്കളാഴ്ച 'ഭാരത് ദാൽ ' എന്ന ബ്രാൻഡിൽ 'സബ്സിഡിയുള്ള' പരിപ്പ് ഒരു കിലോയ്ക്ക് 60 രൂപ നിരക്കിലും 30 കിലോ പായ്ക്കറ്റിന് 55 രൂപ നിരക്കിലും വിപണിയിൽ ലഭ്യമാക്കി. ചില്ലറ വിൽപന വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് 'സബ്സിഡി' നിരക്കിൽ പരിപ്പ് ഇറക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം.

ഡിപ്പാർട്ട്‌മെന്റ് ഓഫ് കൺസ്യൂമർ അഫയറിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം, അഖിലേന്ത്യാ ശരാശരി റീട്ടെയിൽ വില തിങ്കളാഴ്ച പരിപ്പിന്  കിലോയ്ക്ക് 134.48 രൂപയായിരുന്നു. എല്ലാത്തരം പരിപ്പ് വര്‍ഗങ്ങള്‍ക്കും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വില കുത്തനെ ഉയർന്നിട്ടുണ്ട്. മസൂർ ദാലിന് മാത്രമാണ് കഴിഞ്ഞ വർഷത്തെ വിലയേക്കാൾ കുറവുള്ളത്. ഇന്ത്യയിൽ ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന പരിപ്പ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പല കറികൾക്കായും, മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിനായും  ഉപയോഗിക്കാറുണ്ട്.

അനീമിയയ്ക്കും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും, എല്ലുകളുടെ ആരോഗ്യത്തിനും നല്ലതായതിനാൽ പരിപ്പ് എല്ലാ ദിവസത്തെയും ഭക്ഷണത്തിൽ കുടുംബങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. മനുഷ്യ ശരീരത്തിന് ആവശ്യമായ നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ ബി, സെലിനിയം ബീറ്റാ കരോട്ടിൻ, കോളിൻ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇന്ത്യയിൽ  പരിപ്പുകൾക്ക് ഡിമാൻഡ് ഇപ്പോഴും കൂടുതലാണ്. അതുകൊണ്ടു തന്നെ പരിപ്പ് വില കൈവിട്ടു പോയാൽ അത് തിരെഞ്ഞടുപ്പിനെ വരെ ബാധിക്കുമെന്നും കേന്ദ്ര സർക്കാരിന് നന്നായി അറിയാം.

English Summary : Central Government Launched Bharath Dal to Curb Inflation 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com