ADVERTISEMENT

തക്കാളി വില വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിൽ കേന്ദ്ര സർക്കാർ തക്കാളിക്ക് വിലകുറക്കാൻ വിപണിയിൽ ഇടപ്പെട്ടു. തക്കാളിയുടെ വില കിലോയ്ക്ക് 250 രൂപയായി ഉയർന്നതിനാൽ സാധാരണക്കാർ തക്കാളിയെ അടുക്കളയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. നിത്യോപയോഗ സാധനമായ തക്കാളി വില കുതിച്ചുയരുന്നത് പണപെരുപ്പം കൂട്ടുമെന്ന ആശങ്കയും ശക്തമാണ്. തക്കാളി വില പെട്രോളിനേക്കാൾ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വിപണിയിൽ ഇടപെടാൻ തീരുമാനിച്ചത്. 

തക്കാളിക്ക് മാത്രമല്ല സാധാരണ ഉപയോഗിക്കുന്ന പല പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണ്. സാധാരണക്കാർ മാത്രമല്ല മാക് ഡൊണാൾഡ്സ് അടക്കമുള്ള രാജ്യാന്തര ചെയിനുകളും തക്കാളിയെ വിഭവങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനമാണ് തക്കാളി കൃഷിയെ ഈ പ്രാവിശ്യം ചതിച്ചത്.  പല പ്രദേശങ്ങളിലും വിതരണ ശൃംഖല തടസ്സപ്പെട്ടതും തക്കാളി കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തിരിച്ചടിയായി.  ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നതിന്, തക്കാളി കിലോയ്ക്ക് 70 രൂപയ്ക്കാണ് കേന്ദ്ര സർക്കാർ വിറ്റഴിക്കുന്നത്. 

English Summary : Government Intervention to Curb Tomato Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com