ADVERTISEMENT

ഒരു വർഷത്തിനുള്ളിൽ വായ്പാപലിശയിൽ ഉണ്ടായ 2.5% വർധന മൂലമുള്ള ഭാരം താങ്ങാനാകുന്നില്ല. എന്നാൽ, കുതിക്കുന്ന വിലക്കയറ്റം മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ വീണ്ടും വായ്പ എടുക്കാൻ നിർബന്ധിതരാകുകയാണ് ഭൂരിപക്ഷം സാധാരണക്കാരും. മറുവശത്ത് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി വായ്പ വാഗ്ദാനങ്ങളുമായി നിരനിര ആയി എത്തുന്ന ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളും ഓൺലൈൻ വായ്പ ആപ്പുകളും. ഓർക്കുക, ഇവിടെ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ നിങ്ങൾ കരകയറാനാകത്ത വിധം കടക്കെണിയിൽ പെട്ടു പോകും. ഓൺലൈൻ ആപ്പുകളുടെ കെണിയിൽ പെട്ടാൽ കണക്കെണിയിലാകുമെന്നു മാത്രമല്ല, മാനഹാനി മൂലം ആത്മഹത്യ ചെയ്യേണ്ടിയും വരാം. വായ്പ ബാധ്യതയല്ല, ആവശ്യത്തിന് ഉപകരിക്കുന്ന നല്ലൊരു സുഹൃത്താണ്. പക്ഷേ, അത് അങ്ങനെ ആയിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. അതിനു സഹായകമായ ചില നിർദേശങ്ങൾ താഴെ പറയുന്നു. 

∙ഇപ്പോൾ ഒരു വായ്പ അനിവാര്യമാണോ എന്നു സ്വയം ചിന്തിക്കുക. മറ്റൊരു ഇഎംഐ കൂടി എടുത്തു വയ്ക്കും മുൻപ് അതു കൃത്യമായി തിരിച്ചടച്ചില്ലെങ്കിലുള്ള ആപത്ത് മനസ്സിലാക്കുക.

∙പരമാവധി എത്ര കുറഞ്ഞ തുക എടുത്താൽ കാര്യം നടക്കുമെന്ന് ആദ്യമേ നിശ്ചയിക്കുക. 

∙ക്രെഡിറ്റ് സ്കോർ പരിശോധിക്കുക. കുറവാണെങ്കിൽ അത് മെച്ചപ്പെടുത്താൻ ശ്രമിക്കുക. എങ്കിലേ കുറഞ്ഞ പലിശ ഉറപ്പാക്കാനാകൂ. 

∙ഏറ്റവും കുറഞ്ഞ ചെലവിൽ വായ്പ എടുക്കാനുള്ള വ്യത്യസ്ത മാർഗങ്ങൾ ആദ്യം പരിഗണിക്കുക. ഫിക്സഡ് ഡിപ്പോസിറ്റ്, ഓഹരി, മ്യൂച്വൽ ഫണ്ട്, ലൈഫ് പോളിസി, സ്വർണം, ഭൂമി എന്നിവയുടെ ഈടിൽ വായ്പ എടുക്കാനായാൽ കുറഞ്ഞ പലിശയ്ക്ക് കാര്യം നടത്താം. 

∙ധനകാര്യ സ്ഥാപനങ്ങളുടെ പ്രീ അപ്രൂവ്ഡ് ലോൺ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. വായ്പ പെട്ടെന്നു കിട്ടുമല്ലോ എന്നു കരുതി ആവശ്യത്തിനും അനാവശ്യത്തിനും എടുത്തു വിനിയോഗിക്കരുത്

∙വായ്പ കരാർ ആദ്യം പ്രശ്നമില്ലെന്നു തോന്നാം.പക്ഷേ, പിന്നീട് വലിയ തലവേദനയാകും. അതിനാൽ നിബന്ധനകൾ ഓരോന്നും എങ്ങനെ ബാധിക്കുമെന്നു ചോദിച്ചു മനസ്സിലാക്കണം. 

എന്തിനെല്ലാം വായ്പ എടുക്കാം? 

പുതിയ ഫോണിനായി വായ്പ എടുക്കും മുന്‍പു പലവട്ടം ചിന്തിക്കണം. നന്നാക്കാനാവില്ലെങ്കിൽ മാത്രമേ വായ്പ എടുക്കാവൂ. കേവലം അപ്ഡേഷനു വേണ്ടി വായ്പ എടുത്ത് ഫോൺ വാങ്ങരുത്. കാർ, വീട്, ഗൃഹോപകരണങ്ങൾ എന്നിവയുടെ കാര്യത്തിലും ഈ നയം ആണ് നല്ലത്. കാര്യമായ കുഴപ്പമില്ലാത്ത എത്രയോ വീടുകളാണ് നാം പൊളിച്ചു മാറ്റി പുതിയതു വയ്ക്കുന്നത്, സ്റ്റാറ്റസിനായി പുത്തൻ കാറുകൾ വാങ്ങുന്നത്. ആവശ്യത്തിനു പണം ഉണ്ടെങ്കിൽ ഇതെല്ലാം ചെയ്യാം. പക്ഷേ, നിലവിലെ സ്ഥിതി മോശമായതിനാൽ ഉള്ളതുകൊണ്ട് കാര്യം നടക്കുമെങ്കിൽ പുതിയൊരു ഇഎംഐ ഒഴിവാക്കുന്നതാണ് ബുദ്ധി. പിന്നീടു പലിശയും വിലക്കയറ്റവും കുറയുമ്പോൾ വായ്പ എടുത്ത് സ്വപ്നങ്ങൾ യഥാർഥ്യമാക്കാം. 

English Summary: Should You Borrow When Interest Rates Are High?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com