ADVERTISEMENT

പലപ്പോഴും നിക്ഷേപകർക്ക് അവരുടെ മ്യൂച്ചൽ ഫണ്ട് സ്കീമുകളുടെ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മ്യൂച്ചൽ ഫണ്ട് കമ്പനികളയയ്ക്കുന്ന ഇമെയിലിലൂടെ  ലഭിക്കും. എന്നാൽ പലപ്പോഴും അത്തരം ഇ മെയിലുകൾ വായിക്കാതെ വിടുമ്പോൾ ഉപഭോക്താക്കൾ  പ്രധാനപ്പെട്ട  മാറ്റങ്ങളായിരിക്കും അറിയാതെ പോകുക. 

മ്യൂച്വല്‍ ഫണ്ട് സഹി ഹൈ, നിക്ഷേപകർക്ക് ആശയ്ക്ക് വകയുണ്ടോ? Read more ...

ഒരു സ്കീമിന്റെ റിസ്ക്-ഓ-മീറ്റർ മാറുന്നതിന്റെ കാര്യങ്ങൾ ഇ മെയിലിലൂടെ അറിയിക്കും. ഹൈ റിസ്ക് കാറ്റഗറിയിലിലേക്ക് കടക്കുകയാണ് എന്നറിയിക്കുമ്പോൾ അത്ര റിസ്ക് എടുക്കാൻ ഇഷ്ട്ടപ്പെടാത്തവർക്കാണെങ്കിൽ ആ ഫണ്ടിൽ തുടരുന്നത് നിർത്തി വെക്കാം. 'ചെലവ് അനുപാതം' മാറുമ്പോഴും ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കും.

അതുപോലെ എക്സിറ്റ് ലോഡ് സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ചും ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കാം. ഫണ്ട് മാനേജർമാരുടെ പ്രകടനം മോശമാണെങ്കിൽ മ്യൂച്ചൽ ഫണ്ടുകൾ മാനേജർമാരെ മാറ്റാറുണ്ട്. ഇത് സംബന്ധിച്ചും  അറിയിപ്പ് ലഭിക്കാം. ഇതും മ്യൂച്ചൽ ഫണ്ട് ആദായത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നുള്ളത് കൊണ്ട്ഒരു ഇമെയിൽ  അറിയിപ്പും വായിക്കാതിരിക്കരുത്. 

English Summary : Read Mutual Fund Letters Carefully

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com