ദേ നമ്മുടെ സഞ്ജു, സുനിൽ വൽസനും ശ്രീശാന്തിനും ശേഷം ലോകകപ്പ് ടീമിലെത്തുന്ന മലയാളി
Mail This Article
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രോഹിത് ശർമ ക്യാപ്റ്റനായുള്ള 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചത്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. കെ.എൽ.രാഹുലിനെ പരിഗണിച്ചില്ല. ശുഭ്മൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവർ റിസർവ് താരങ്ങളാണ്.
ജൂൺ 2 മുതൽ 29 വരെ യുഎസിലും വെസ്റ്റിൻഡീസിലുമായിട്ടാണ് ലോകകപ്പ് നടക്കുന്നത്. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ–പാക്കിസ്ഥാൻ മത്സരം 9നാണ്. ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശിവം ദുബെ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.