ഡൽഹിയുടെ ഐപിഎൽ ഹീറോ ഓസ്ട്രേലിയൻ ടീമില്‍ ഇല്ല, വാർണർ ട്വന്റി20 ലോകകപ്പ് കളിക്കും
Mail This Article
മെൽബൺ ∙ ഐപിഎലിൽ മിന്നൽ ഫോമിലുള്ള ജേക്ക് ഫ്രേസർ മക്ഗർക്കിനെയും ഐപിഎലിനു പുറത്തിരിക്കുന്ന സ്റ്റീവ് സ്മിത്തിനെയും ഉൾപ്പെടുത്താതെ ഓസ്ട്രേലിയ ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ മിച്ചൽ മാർഷ് നയിക്കുന്ന ടീമിൽ ഡേവിഡ് വാർണറും മാർക്കസ് സ്റ്റോയ്നിസും ഇടം നേടിയിട്ടുണ്ട്.
സ്മിത്തിനെ പരിഗണിക്കില്ല എന്നത് ഏറക്കുറെ ഉറപ്പായിരുന്നെങ്കിലും 22കാരൻ മക്ഗർക്കിനെ ടീമിലെടുക്കാതിരുന്നത് അപ്രതീക്ഷിതമായി. ഐപിഎലിൽ ഇതുവരെ 5 മത്സരങ്ങളിൽ നിന്നായി 237.50 സ്ട്രൈക്ക് റേറ്റിൽ 247 റൺസ് യുവതാരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽനിന്നു വിട്ടുനിൽക്കുന്ന സ്പിന്നർ ആദം സാംപയും ലോകകപ്പ് ടീമിലുണ്ട്.
ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ആഷ്ടൻ ആഗർ, പാറ്റ് കമിൻസ്, ടിം ഡേവിഡ്, നേതൻ എലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, മിച്ചൽ സ്റ്റാർക്, മാർക്കസ് സ്റ്റോയ്നിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ, ആഡം സാംപ.