Activate your premium subscription today
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി മത്സരം നാളെ രാത്രി 7.30 മുതൽ കലൂർ സ്റ്റേഡിയത്തിൽ. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മാധ്യമ പങ്കാളികളായ മലയാള മനോരമ, ഈ മത്സരം കാണാൻ വായനക്കാർക്ക് അവസരമൊരുക്കുന്നു. ഇതിനൊപ്പം നൽകിയിട്ടുള്ള ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 75 പേർക്ക് മത്സര ടിക്കറ്റ് സമ്മാനം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ് എന്നിവരെ നിലനിർത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ പുതിയ ക്യാപ്റ്റൻ വരുമെന്ന അഭ്യൂഹങ്ങൾക്കിടെ ചർച്ചയായി ഋഷഭ് പന്തിന്റെ ഇന്സ്റ്റഗ്രാം സ്റ്റോറി. ‘‘ചില സമയങ്ങളിൽ മിണ്ടാതിരിക്കുന്നതാണു നല്ലത്, ആളുകൾക്ക് ദൈവം കാണിച്ചുകൊടുക്കട്ടെ.’’– എന്നാണ് ഋഷഭ് പന്ത് ഇൻസ്റ്റഗ്രാമില് സ്റ്റോറിയിട്ടത്.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ കളിക്കാൻ എം.എസ്. ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. കളിക്കുമോ ഇല്ലയോ എന്ന കാര്യം ഒക്ടോബർ 31ന് മുൻപ് അറിയിക്കാമെന്നാണു ധോണി വ്യക്തമാക്കിയിരിക്കുന്നതെന്ന് കാശി വിശ്വനാഥൻ പ്രതികരിച്ചു. ഒക്ടോബർ 31 വരെയാണ് നിലനിർത്തുന്ന താരങ്ങളെക്കുറിച്ചു തീരുമാനിക്കാൻ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് രോഹിത് ശർമയുൾപ്പടെ നാല് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെയാകും 2025 ഐപിഎല്ലിനു മുന്നോടിയായി മുംബൈ നിലനിർത്തുക. അൺകാപ്ഡ് ഇന്ത്യൻ താരമായി ആരെയും നിലനിർത്താൻ മുംബൈയ്ക്കു താൽപര്യമില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ഋഷഭ് പന്ത് ഡൽഹി ക്യാപ്റ്റൽസിൽ കളിക്കുമോയെന്ന കാര്യത്തിൽ ‘സസ്പെൻസ്’ തുടരുന്നു. ഋഷഭ് പന്തിനെ നിലനിർത്താൻ തയാറാണെന്നു ടീം ഉടമ പാർഥ് ജിൻഡാൽ നേരത്തേ പ്രതികരിച്ചിരുന്നു. എന്നാൽ ഐപിഎല് ലേലത്തിന്റെ കാര്യത്തിൽ പന്ത് അടുത്തിടെ നടത്തിയ ഒരു പ്രതികരണമാണ് ആരാധകരെയും
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ നിലനിര്ത്താനുള്ള താരങ്ങളിൽ രാജസ്ഥാൻ റോയൽസ് പ്രഥമ പരിഗണന നൽകുന്നത് ക്യാപ്റ്റൻ സഞ്ജു സാംസണ്. സഞ്ജുവിന് 18 കോടി രൂപ നൽകി ടീമിൽ നിലനിർത്താനാണ് രാജസ്ഥാൻ മാനേജ്മെന്റിന്റെ നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഗയാന∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഒരു പതിറ്റാണ്ടിനിപ്പുറവും തുടരുന്നതിനിടെ, പഞ്ചാബ് കിങ്സ് ഉടമകളായ പ്രീതി സിന്റയ്ക്കും സംഘത്തിനും ഇതാ താൽക്കാലികാശ്വാസം. ഇവരുടെ ഉടമസ്ഥതയിലുള്ള സെന്റ് ലൂസിയ കിങ്സ് ഈ വർഷത്തെ കരീബിയൻ പ്രിമിയർ ലീഗ് (സിപിഎൽ) കിരീടം സ്വന്തമാക്കി.
സൂപ്പർ താരം എം.എസ്.ധോണി ഇത്തവണ ഐപിഎലിൽ മത്സരിക്കുക അൺ ക്യാപ്ഡ് പ്ലെയറായി.കഴിഞ്ഞ 5 വർഷമായി രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരിക്കുകയോ ബിസിസിഐയുടെ സെൻട്രൽ കരാറിൽ 5 വർഷമായി ഇല്ലാതിരിക്കുകയോ ചെയ്യുന്ന താരങ്ങളെ അൺ ക്യാപ്ഡ് പ്ലെയറായി ഉൾപ്പെടുത്താമെന്ന് ഐപിഎൽ ഗവേണിങ് കമ്മിറ്റി അറിയിച്ചു. ഇന്ത്യൻ ആഭ്യന്തര താരങ്ങൾ ഉൾപ്പെടുന്ന വിഭാഗമാണിത്.
മുംബൈ∙ ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കു നിലവിലെ ടീമിലെ ആറു പേരെ നിലനിർത്താമെന്ന് പ്രഖ്യാപിച്ചതോടെ തിരക്കിട്ട ചർച്ചകളിലേക്കു കടന്നിരിക്കുകയാണ് ഫ്രാഞ്ചൈസികൾ. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഉടൻ തന്നെ ഐപിഎല് ഗവേണിങ് കൗൺസിലിനു കൈമാറണം. വരുന്ന സീസണിലേക്ക്
മുംബൈ∙ ഐപിഎൽ താരലേലത്തിലെ നിയമങ്ങളിൽ ബിസിസിഐ കൊണ്ടുവന്ന പരിഷ്കാരങ്ങൾ വിദേശതാരങ്ങളുടെ വരുമാന വർധനയെ ബാധിച്ചേക്കും. കഴിഞ്ഞ സീസണിലേക്കുള്ള മിനിലേലത്തിൽ 24.75 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎൽ
മുംബൈ∙ ലേലത്തിൽ കുറഞ്ഞ തുകയാണു ലഭിക്കുന്നതെങ്കില് ഐപിഎൽ കളിക്കാൻ മടിക്കുന്ന വിദേശതാരങ്ങള്ക്കു കടിഞ്ഞാണിടാൻ ഉറച്ച് ഐപിഎൽ. പുതിയ സീസണിനു വേണ്ടിയുള്ള റിട്ടെൻഷൻ പോളിസി ശനിയാഴ്ച രാത്രി പുറത്തുവിടും മുൻപു തന്നെ വിദേശ താരങ്ങളെ നിയന്ത്രിക്കാൻ ശ്രമങ്ങളുണ്ടാകുമെന്ന
അടുത്ത ഐപിഎൽ സീസണിലേക്ക് നിലവിലെ ടീമിലുള്ള ആറു താരങ്ങളെ നിലനിർത്താൻ അനുമതി നൽകി ബിസിസിഐ. താരങ്ങളെ നിലനിർത്തുകയോ, അല്ലെങ്കിൽ ആർടിഎം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയോ ചെയ്യാം. അവസാനം നടന്ന മെഗാലേലത്തിനു മുൻപ് നാലു താരങ്ങളെ മാത്രം നിലനിർത്താനാണ് ബിസിസിഐ ടീമുകൾക്ക് അനുമതി നൽകിയിരുന്നത്. ശനിയാഴ്ച ബെംഗളൂരുവിൽ ചേർന്ന ഐപിഎൽ ഗവേണിങ് കൗൺസിലാണു നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം ആറാക്കി ഉയർത്തിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ കളിച്ചേക്കില്ല. രോഹിത്തിനെ ഒഴിവാക്കാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനമെന്നാണു വിവരം. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശർമയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ഓരോ ടീമുകൾക്കും എത്ര താരങ്ങളെ നിലനിർത്താമെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതുകൊണ്ടു തന്നെ ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന ടീമുകളുടെ പ്രഖ്യാപനവും വൈകുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് അഞ്ചു താരങ്ങളെ ടീമിനൊപ്പം നിർത്താനാണ് ആലോചിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു
ജംഷഡ്പുർ∙ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ആവേശപ്പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ തകർത്ത് ജംഷഡ്പുർ എഫ്സി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം. ഇരുപകുതികളിലുമായി ഇരട്ടഗോൾ നേടിയ ഹാവി ഹെർണാണ്ടസാണ് ജംഷഡ്പുരിന്റെ വിജയശിൽപി. 44, 50 മിനിറ്റുകളിലായിരുന്നു ഹെർണാണ്ടസിന്റെ ഗോളുകൾ.
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ ദൗത്യം ഏറ്റെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്. അടുത്ത സീസണിൽ പഞ്ചാബ് കിങ്സ് ടീമിന്റെ പരിശീലകനായി റിക്കി പോണ്ടിങ് പ്രവർത്തിക്കും. ഏഴു വർഷത്തോളം ഡൽഹി ക്യാപിറ്റൽസിനൊപ്പം പ്രവർത്തിച്ച ശേഷമാണ് പോണ്ടിങ് ടീം വിടുന്നത്.
ജയ്പൂർ∙ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി ചുമതലയേറ്റാൽ കുമാർ സംഗക്കാര ടീമിന്റെ ഡയറക്ടര് ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് സ്ഥാനം ഒഴിഞ്ഞേക്കും. രാഹുൽ ദ്രാവിഡും ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്ന വിക്രം
മുംബൈ∙ 2011 ഐപിഎൽ ക്രിക്കറ്റിലെ ആവേശമായിരുന്ന പോൾ വാൽത്താട്ടി ഇനി യുഎസിൽ കളി പഠിപ്പിക്കും. കഴിഞ്ഞ വർഷം ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വാൽത്താട്ടി മൈനർ ലീഗ് ക്രിക്കറ്റിൽ സിയാറ്റിൽ തണ്ടർബോൾട്സിന്റെ പരിശീലകനായാണ് യുഎസിലേക്കു പോകുന്നത്. 40
ന്യൂഡൽഹി∙ ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഋഷഭ് പന്ത് ഡല്ഹി ക്യാപിറ്റൽസ് ടീമിൽ കളിച്ചേക്കില്ലെന്ന് അഭ്യൂഹം. ക്യാപ്റ്റനെന്ന നിലയിൽ പന്തിന്റെ പ്രകടനത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീം മാനേജ്മെന്റ് ഒട്ടും തൃപ്തരല്ലെന്നാണു പുറത്തുവരുന്ന വിവരം. വാഹനാപകടത്തിൽ പരുക്കേറ്റ പന്ത് കഴിഞ്ഞ സീസണിലാണു
ചെന്നൈ∙ വരുന്ന ഐപിഎൽ സീസണിൽ എം.എസ്. ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. അൺകാപ്ഡ് നിയമം തിരികെക്കൊണ്ടുവരാമെന്നതു ബിസിസിഐയുടെ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിയെ ‘അൺകാപ്ഡ്’ താരമായി ടീമിൽ നിലനിർത്താനുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ തന്ത്രത്തെ പ്രോത്സാഹിപ്പിക്കാതെ മറ്റ് ഐപിഎൽ ടീമുകൾ. ധോണി വിരമിച്ച് ഏഴു വർഷത്തോളമാകുമ്പോഴാണ് താരത്തെ ഐപിഎൽ കളിപ്പിക്കാൻ ചെന്നൈ സൂപ്പർ
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ പങ്കെടുത്ത ശേഷം കാര്യമായ വിശദീകരണങ്ങളൊന്നും നൽകാതെ ടൂർണമെന്റിൽനിന്നു പിൻവാങ്ങുന്ന വിദേശ താരങ്ങളെ കുരുക്കാനുറച്ച് ഫ്രാഞ്ചൈസികൾ. ഇത്തരം ‘ഉഴപ്പൻ’ സമീപനം സ്വീകരിക്കുന്ന താരങ്ങളെ കുറഞ്ഞത് രണ്ടു
മുംബൈ∙ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിൽ പഞ്ചാബ് ടീം ഉടമയുമായി തർക്കിച്ച് ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഉടമയായ ഷാറുഖ് പഞ്ചാബ് കിങ്സിന്റെ നെസ് വാഡിയയോടാണു യോഗത്തിനിടെ തർക്കിച്ചത്.
മുംബൈ∙ താരലേലത്തിൽ പങ്കെടുത്ത് ടീമിന്റെ ഭാഗമായശേഷം വിദേശ താരങ്ങൾ കളിക്കാൻ വരാത്തതിൽ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഐപിഎൽ ടീമുകൾ. ഇത്തരം താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ ഇടപെടണമെന്നാണ് ടീമുകളുടെ ആവശ്യം. ലേലത്തിൽ ടീമുകൾ വാങ്ങിയ ശേഷം അവസാന നിമിഷം ഐപിഎല്ലിൽനിന്ന്
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുൽ ദ്രാവിഡ് പുതിയ ദൗത്യത്തിനു തയാറെടുക്കുന്നതായി വിവരം. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ ദ്രാവിഡ് പരിശീലിപ്പിക്കും.
ലണ്ടൻ∙ യുകെയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് സമ്മാനിച്ച ബാറ്റുകളാണു താൻ ഉപയോഗിക്കാറെന്ന് ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാര. രാജസ്ഥാൻ റോയല്സ് ടീമിന്റെ പരിശീലകനാണ്
ബെംഗൂരു∙ ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീമിന്റെ ബാറ്റിങ് കോച്ചും മെന്ററുമായി നിയമിതനായി ദിനേശ് കാർത്തിക്. 2024 ഐപിഎൽ സീസൺ വരെ ആർസിബി ടീമിന്റെ ഭാഗമായിരുന്നു ദിനേശ് കാർത്തിക്. ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരത്തെ ടീമിന്റെ കോച്ചും മെന്ററുമായി ആർസിബി
ബാർബഡോസ്∙ ഇന്ത്യൻ പ്രീമിയര് ലീഗിൽ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെന് മാക്സ്വെല്ലിനു ട്വന്റി20 ലോകകപ്പിലും രക്ഷയില്ല. ഒമാനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങി ആദ്യ പന്തിൽ തന്നെ മാക്സ്വെൽ ഔട്ടായി. മെഹ്റാൻ ഖാന്റെ പന്തിൽ അകിബ് ഇല്യാസ് ക്യാച്ചെടുത്താണ് മാക്സ്വെല്ലിനെ പുറത്താക്കിയത്.
ന്യൂഡൽഹി ∙ 9 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്പിന്നർ ആർ.അശ്വിൻ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചെത്തുന്നു. കളിക്കാരനായല്ല, ടീമിന്റെ ഹൈ പെർഫോമൻസ് സെന്ററിന്റെയും അക്കാദമികളുടെയും തലപ്പത്തേക്കാണ് അശ്വിന്റെ വരവ്. ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമികളുടെ ചുമതല അശ്വിനായിരിക്കുമെന്ന് സിഎസ്കെ സിഇഒ: കാശി വിശ്വനാഥൻ അറിയിച്ചു. 2008 മുതൽ 2015 വരെ ചെന്നൈ ടീമിന്റെ ഭാഗമായിരുന്ന അശ്വിൻ, നിലവിൽ രാജസ്ഥാൻ റോയൽസിലാണ്. അടുത്ത വർഷം മെഗാ താരലേലം നടക്കാനിരിക്കെ അശ്വിൻ ചെന്നൈ ടീമിലേക്കു തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.
മുംബൈ∙ ശസ്ത്രക്രിയയ്ക്കായി പണം അഭ്യർഥിച്ച് ഇന്ത്യക്കാർ തന്നെ സമീപിക്കാറുണ്ടെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമിൻസ്. വർഷങ്ങൾക്കു മുൻപു പുറത്തിറങ്ങിയ ഒരു അഭിമുഖത്തിലെ കമിൻസിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയിലെ ക്രിക്കറ്റ്
മുംബൈ∙ ഇന്ത്യൻ പ്രീമിയര് ലീഗിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്നെ സ്ലെഡ്ജ് ചെയ്തതിനെക്കുറിച്ചു വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ദിനേഷ് കാർത്തിക്ക്. ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കരിയറിൽ നേരിട്ട സ്ലെഡ്ജിങ്ങുകളെപ്പറ്റി പറഞ്ഞപ്പോഴാണു,
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഗൗതം ഗംഭീറാണ് ഇപ്പോൾ ചർച്ചാവിഷയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎൽ കിരീടം നേടിക്കൊടുത്തതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത് വരെയുള്ളതിൽ ഗംഭീറിന്റെ പേര് ചർച്ചയാകുന്നു. ഓരോ ദിവസും ഇതു സംബന്ധിച്ച് പുതിയ കാര്യങ്ങളും
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ വരുമോയെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകര്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായ ഗംഭീർ ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലെത്തിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ഗംഭീറിനും താൽപര്യമുണ്ട്.
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പോയത് ദുബായിലേക്ക്. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കായി യുഎസിലേക്കുപോയ ആദ്യ ഇന്ത്യൻ സംഘത്തിൽ സഞ്ജുവുണ്ടായിരുന്നില്ല.
ഗുവാഹത്തി∙ രാജസ്ഥാൻ റോയല്സ് യുവതാരം റിയാൻ പരാഗിന്റെ ‘യുട്യൂബ് സെർച്ച് ഹിസ്റ്ററി’ ചോർന്നു. ഓൺലൈനിൽ ഒരു ലൈവ് സ്ട്രീമിനിടെ യുട്യൂബിൽ സെര്ച്ച് ചെയ്യുമ്പോഴാണ് പരാഗ് മുൻപ് തിരഞ്ഞ കാര്യങ്ങൾ പുറത്തുവന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെ,
ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്ത ബാറ്റിങ് റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ട സീസണിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിരീടനേട്ടത്തോടെ തിരശീല വീണത്. ഏറ്റവുമധികം റൺസ് മുതൽ ഏറ്റവും വലിയ ടീം ടോട്ടൽ വരെ ഈ സീസണിലുണ്ടായി.
ചെന്നൈ ∙ ഐപിഎൽ 17–ാം സീസണിൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു സമ്മാനത്തുകയായി 20 കോടി രൂപ ലഭിച്ചു. ഫൈനലിൽ തോറ്റ സൺറൈസേഴ്സ് ഹൈദരാബാദിനു ലഭിച്ചതു 13 കോടി രൂപയാണ്. 46.5 കോടി രൂപ ആകെ പ്രൈസ്മണിയുള്ള ടൂർണമെന്റിലെ 3–ാം
ചെന്നൈ∙ ഐപിഎൽ കഴിഞ്ഞിട്ടും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ വിമർശനങ്ങൾ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം അംബാട്ടി റായുഡു. ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റുകൾക്കു തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടമുയര്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ്
‘ബാറ്റർമാർ നിങ്ങളെ മത്സരങ്ങൾ ജയിപ്പിക്കും. എന്നാൽ ടൂർണമെന്റ് ജയിക്കണമെങ്കിൽ ബോളർമാർ വിചാരിക്കണം’ എന്ന ക്രിക്കറ്റ് തത്വം ശരിയാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ബാറ്റർമാരുടെ മികവിൽ വിശ്വസിച്ച് കിരീടം സ്വപ്നം കണ്ട സൺറൈസേഴ്സ് ഹൈദരാബാദിനെ ബോളർമാരുടെ കരുത്തിൽ ചുരുട്ടിക്കെട്ടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജേതാക്കളായി.
മൂന്നാം കിരീടമുറപ്പിക്കാൻ ഇറങ്ങിത്തിരിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു മുന്നിൽ ഒന്നു പൊരുതുകപോലും ചെയ്യാതെ വീണുടഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ കിരീട മോഹങ്ങൾ. ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം. ആദ്യ ക്വാളിഫയറിൽ എട്ടു വിക്കറ്റിനു
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റേയും ഏകദിന ലോകകപ്പിന്റേയും കരുത്തിലെത്തിയ പാറ്റ് കമിൻസിന്റെ തന്ത്രങ്ങളെ, ശക്തമായൊരു ടീമിനെവച്ച് അനായാസം മറികടന്ന് ശ്രേയസ് അയ്യർ. 29 വയസ്സുകാരനായ അയ്യരെ ബിസിസിഐ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ
ചെന്നൈ∙ ഐപിഎലിൽ മൂന്നാം കിരീടം ചൂടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് . ഫൈനൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം 10.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. 57 പന്തുകൾ ബാക്കിനിൽക്കെയാണ് കൊൽക്കത്തയുടെ എട്ടു വിക്കറ്റ് വിജയം. യുവതാരം വെങ്കിടേഷ് അയ്യർ (26 പന്തിൽ 52*) അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു.
കൊൽക്കത്ത∙ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം ഒഴിയാതിരിക്കാൻ ടീം ഉടമ ഷാറുഖ് ഖാന്, ഗൗതം ഗംഭീറിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനല്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തു. പത്തു വര്ഷത്തേക്ക് ടീമിൽ തുടരാൻ ആവശ്യമായ തുക എത്രയായാലും
ചെന്നൈ ∙ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ കൗശലവും ഓസ്ട്രേലിയൻ മത്സരബുദ്ധിയുടെ പോർവീര്യവും– ഐപിഎൽ 17–ാം സീസൺ ഫൈനലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേർക്കുനേർ വരുമ്പോൾ തുലനം ചെയ്യപ്പെടുന്നത് രണ്ട് രാജ്യങ്ങളിലെ ക്രിക്കറ്റ് തന്ത്രങ്ങൾ കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ അതികായനായ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെയും ടീം മെന്ററായ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെയും ഇരട്ട എൻജിൻ തന്ത്രങ്ങളാണ് കൊൽക്കത്തയ്ക്ക് ഫൈനലിലേക്കുള്ള വഴിതുറന്നത്.
മുംബൈ∙ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റ് പുറത്തായതിനു പിന്നാലെ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിനും യുവതാരം റിയാൻ പരാഗിനുമെതിരെ മുൻ ഇന്ത്യൻ താരം സുനില് ഗാവസ്കറിന്റെ രൂക്ഷവിമർശനം. ഐപിഎല്ലിന്റെ 17–ാം സീസണിൽ അഞ്ഞൂറിനു മുകളിൽ സ്കോർ നേടിയിട്ടുള്ള റിയാൻ പരാഗും സഞ്ജുവും
ചെന്നൈ ∙ ധ്രുവ് ജുറേലിന്റെ (35 പന്തിൽ 56 നോട്ടൗട്ട്) ചെറുത്തുനിൽപിനും ആരാധകരുടെ പ്രാർഥനകൾക്കും രാജസ്ഥാൻ റോയൽസിനെ രക്ഷിക്കാനായില്ല. കയ്യിലിരുന്ന കളി വിട്ടുകളയാൻ ബാറ്റർമാർ മത്സരിച്ചതോടെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസണും സംഘത്തിനും 36 റൺസിന്റെ തോൽവി. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 9ന് 175. രാജസ്ഥാൻ 20 ഓവറിൽ 7ന് 139. പൊരുതിനേടിയ ജയത്തോടെ ഫൈനലിൽ കടന്ന പാറ്റ് കമിൻസും സംഘവും നാളെ നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
ചെപ്പോക്ക് സ്റ്റേഡിയം ചരിത്രം തിരുത്തിയില്ല. ബോളർമാർ വിധിയെഴുതുന്ന ശീലം ഒരിക്കൽ കൂടി കണ്ട മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 36 റൺസിന്റെ മിന്നും വിജയവുമായാണു ഫൈനലിലേക്കു യോഗ്യത നേടിയത്. ലോകടെസ്റ്റ് ചാംപ്യൻഷിപ്പും ഏകദിന ലോകകപ്പും വിജയിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ
രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്
ഒരുവശത്തു ബാറ്റർമാരുടെ കരുത്തിൽ പ്ലേ ഓഫിലെത്തിയ സൺറൈസേഴ്സ് ഹൈദരാബാദ്. മറുപുറത്ത് ബോളർമാരുടെ മികവിൽ രാജസ്ഥാൻ റോയൽസ്. ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള പോരാട്ടത്തിനായി ഇരുടീമുകളും ഇന്ന് ഏറ്റുമുട്ടുമ്പോൾ സൂപ്പർ ത്രില്ലറിൽ കുറഞ്ഞതൊന്നും ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നില്ല. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം.