Activate your premium subscription today
കുന്നംകുളം (തൃശൂർ) ∙ സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ മികച്ചതാരങ്ങൾക്കു മലയാള മനോരമ ഏർപ്പെടുത്തിയ സ്വർണപ്പതക്കം പി.അഭിറാമിനും ടി.വി.ദേവശ്രീക്കും ലഭിച്ചു. കായികോത്സവ സമാപനവേദിയിൽ മന്ത്രി കെ.രാധാകൃഷ്ണൻ മെഡലുകൾ സമ്മാനിച്ചു. പാലക്കാട് മാത്തൂർ സിഎഫ്ഡിവി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി അഭിറാം സീനിയർ 400 മീറ്ററിലെ റെക്കോർഡ് അടക്കം ട്രിപ്പിൾ സ്വർണം നേടിയിരുന്നു. വ്യക്തിഗത ചാംപ്യൻ നേട്ടവും പങ്കുവച്ചു. കണ്ണൂർ ജിവിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവശ്രീ ട്രിപ്പിൾ സ്വർണവുമായി സബ് ജൂനിയർ പെൺകുട്ടികളിൽ വ്യക്തിഗത ചാംപ്യനായി. 4–100 മീറ്റർ റിലേയിലും സ്വർണനേട്ടത്തിൽ പങ്കാളിയായി.
കുന്നംകുളം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം. 266 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്തിയ പാലക്കാടിന് 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവുമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 168 പോയിന്റുണ്ട്. 13 ഇനങ്ങളില് മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. 22 വെള്ളിയും 20 വെങ്കലവും
2 സംസ്ഥാന കായികമേളകളിലായി നേടിയ 4 മെഡലുകൾ മാത്രമാണ് വിഷ്ണുവിനു സ്വന്തമായുള്ളത്. ജീവിതത്തിൽ ചെറുപ്രതീക്ഷയെങ്കിലും സമ്മാനിച്ച കായികമേളകളിൽ നിന്നു പടിയിറങ്ങുമ്പോഴും മറ്റൊന്നും സ്വന്തമല്ലെന്ന വിഷമം ബാക്കി. 2019 സംസ്ഥാന സ്കൂൾ കായികോത്സവത്തിലാണ്, വയനാട്ടിലെ ആദിവാസി ഗ്രാമമായ മുണ്ടക്കൊല്ലിയിൽ നിന്നുള്ള എം.കെ.വിഷ്ണു ട്രാക്കിൽ തീ പടർത്തി 2 സ്വർണം ഉൾപ്പെടെ 3 മെഡൽ നേടുന്നത്. സ്വന്തമായി വീടില്ലാത്ത വിഷ്ണുവിനു വീടുവച്ചു നൽകുമെന്ന് അന്നത്തെ മന്ത്രി എ.കെ.ബാലൻ ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നു.
സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ് മത്സരം കുന്നംകുളത്തെ സ്റ്റേഡിയത്തിൽ നടക്കുന്നതു തായ്ലൻഡിലിരുന്നാണു ഞാൻ ദൃശ്യങ്ങളിലൂടെ കണ്ടത്. ലവൽ 2 പരിശീലക കോഴ്സിൽ പങ്കെടുക്കാനെത്തിയതാണിവിടെ. മീറ്റ് റെക്കോർഡിനു വെല്ലുവിളി സൃഷ്ടിക്കാനായില്ലെങ്കിലും ട്രിപ്പിളിലെ സ്വർണച്ചാട്ടക്കാരി ജാനിസിന്റെ പ്രകടനം മികവുറ്റതു തന്നെ. ജീവിതത്തിലിന്നോളം എനിക്കു നേടാനായതെല്ലാം ട്രിപ്പിളിൽ നിന്നു നേടിയെടുത്തതാണ്. അതുകൊണ്ടു തന്നെ ട്രിപ്പിൾ ജംപിൽ കണ്ട പ്രകടനങ്ങളെപ്പറ്റി ചിലതു പറയാനാഗ്രഹമുണ്ട്.
കുന്നംകുളം ∙ സംസ്ഥാന കായികോത്സവത്തിൽ ആദ്യമായി പങ്കെടുത്ത പാലക്കാടൻ കരുത്തിനു മുന്നിൽ ദേശീയ സ്കൂൾ ഗെയിംസ് റെക്കോർഡും കടപുഴകി. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 13.84 സെക്കൻഡിൽ അവസാന വര കടന്നാണു കെ.കിരൺ സ്വർണം നേടിയത്. പഞ്ചാബ് താരം മോഹിത്തിന്റെ (14.02) പേരിലുള്ള ദേശീയ റെക്കോർഡാണു പിന്നിലായത്. പാലക്കാട് വടവന്നൂർ വേലായുധൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് കിരൺ. 41 വർഷത്തിനിടെ ഇതാദ്യമായാണ് സ്കൂളിലേക്കൊരു സ്വർണ മെഡലെത്തുന്നത്. ഗുവാഹത്തിയിൽ കഴിഞ്ഞ വർഷം നടന്ന ജൂനിയർ നാഷനൽ ചാംപ്യൻഷിപ്പിൽ 80 മീറ്റർ ഹർഡിൽസിലും കിരൺ റെക്കോർഡ് പ്രകടനം നടത്തിയിരുന്നു. സ്കൂളിലെ കായികാധ്യാപകനായ അർജുൻ ഹരിദാസിന്റെ കീഴിൽ പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലാണു പരിശീലനം. ഹോട്ടൽ ജീവനക്കാരനായ കുഞ്ചന്റെയും ചന്ദ്രികയുടെയും മൂത്ത മകനാണ്.
സ്പോർട്സും ഗെയിംസും ഒരുമിച്ചു ചേർത്തു സംസ്ഥാന സ്കൂൾ കായികോത്സവം അടുത്ത വർഷം മുതൽ ഒളിംപിക്സ് മാതൃകയിൽ ആക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി. കായികോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനവുമായി ബന്ധപ്പെട്ടു കുന്നംകുളം നഗരസഭ കാര്യാലയത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണു മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
കുന്നംകുളം / കോതമംഗലം ∙ സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം ഗോപിക ഗോപി നേടിയത് ആദിവാസി ഊരിലെ ഉറ്റവരാരും അറിഞ്ഞിട്ടില്ല. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിലായിരുന്നു ഗോപികയുടെ സ്വർണനേട്ടം. ഇടുക്കി മാങ്കുളം ശേവൽക്കുടിയിലുള്ള അച്ഛൻ ഗോപിയെ ഇത് അറിയിക്കാനായി ഇന്നലെ വൈകിട്ടു വരെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
ഞാൻ ഇഷ്ടത്തോടെ മത്സരിച്ചിരുന്ന ഇനങ്ങളിലൊന്നിൽ വാശിയേറിയ പോരാട്ടം നടക്കുന്നതു കണ്ടുകൊണ്ടാണു കായികോൽസവത്തിന്റെ ഒന്നാംദിനം ആരംഭിച്ചത്. 3000 മീറ്ററിൽ ജേതാവാകാൻ ആഗ്രഹം മാത്രം മതിയാകില്ല. എൻഡ്യുറൻസും സ്റ്റാമിനയും ഫിറ്റ്നസും സ്പീഡും തളരാത്ത മനസ്സുമുള്ളവർക്കേ ഈയിനത്തിൽ വിജയിക്കാനാകൂ. ജൂനിയർ വിഭാഗങ്ങളിൽ പൊരുതി ജയിച്ച ഗോപിക ഗോപി, മുഹമ്മദ് അമീൻ എന്നിവർക്കും സീനിയർ വിഭാഗങ്ങളിൽ സ്വർണമടിച്ച സി.ആർ.നിത്യ, ജെ.ബിജോയ് എന്നിവർക്കും ആദ്യം തന്നെ അഭിനന്ദനങ്ങൾ. എന്റെ ജില്ലയായ പാലക്കാടിന്റെ കരുത്തിനു പുതിയ വെല്ലുവിളിയായി മലപ്പുറം ജില്ല പോയിന്റ് പട്ടികയിൽ കൊണ്ടും കൊടുത്തും ഉയരുന്നതു സന്തോഷത്തോടെ കാണുന്നു. എതിരാളികൾ ശക്തരാകുമ്പോഴാണു മത്സരം കനക്കുന്നതും വിജയം മധുരമാകുന്നതും.
കുന്നംകുളം ∙ പതിവു സമവാക്യങ്ങൾ മാറിമറിയാമെന്ന മലപ്പുറത്തിന്റെ വെല്ലുവിളിയെ അതിജീവിച്ചു സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ഒന്നാംദിനം പാലക്കാടിന്റെ മുന്നേറ്റം. 7 സ്വർണമടക്കം 14 മെഡലുകളുമായി 50 പോയിന്റ് നേടിയാണു നിലവിലെ ചാംപ്യൻമാർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 4 സ്വർണമടക്കം 11 മെഡലുകളുമായി 37 പോയിന്റ് നേടി മലപ്പുറം കടുത്ത പോരാട്ടവുമായി രണ്ടാം സ്ഥാനത്തുണ്ട്. കാസർകോട് (3 സ്വർണമടക്കം 6 മെഡലുകൾ, 22 പോയിന്റ്) ആണു മൂന്നാം സ്ഥാനത്ത്. പഴയ പ്രതാപികളായ എറണാകുളം17 പോയിന്റുമായി നാലാം സ്ഥാനത്താണ്. സ്കൂളുകൾ തമ്മിലുള്ള പോരിൽ നിലവിലെ ചാംപ്യൻ മലപ്പുറത്തെ ഐഡിയൽ കടകശേരി 2 സ്വർണമടക്കം 18 പോയിന്റുമായി ഒന്നാം സ്ഥാനം കൈവശംവച്ചു. 2 സ്വർണമടക്കം 14 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാം സ്ഥാനത്തും 2 സ്വർണമടക്കം 13 പോയിന്റുമായി കാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
കുന്നംകുളം (തൃശൂർ) ∙ കുന്നംകുളം സീനിയർ സ്റ്റേഡിയത്തിലുള്ള ത്രോ സെക്ടറിലെ പുത്തൻ മലേഷ്യൻ നെറ്റിനെയും ഗാലറിയെയും മറികടന്നു രാജ്യാന്തര താരം കെ.സി.സർവാൻ പറത്തിയ ഡിസ്കസ് ഉയർന്നു കറങ്ങി പുൽമൈതാനത്തു വീണപ്പോൾ പിറന്നത് സ്വർണത്തോടൊപ്പം 3 സുന്ദരൻ റെക്കോർഡുകൾ!ഡിസ്കസ് ത്രോയിൽ സീനിയർ വിഭാഗത്തിലെ പുതിയ ദേശീയ റെക്കോർഡ്, സ്കൂൾ കായിക മേളയിലെ സംസ്ഥാന റെക്കോർഡ് എന്നിവയ്ക്കൊപ്പം സംസ്ഥാന തലത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഡിസ്കസ് ത്രോയിൽ റെക്കോർഡുള്ള യുവതാരവുമായി കാസർകോടുകാരൻ സർവാൻ.
കുന്നംകുളം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ രണ്ടാം മീറ്റ് റെക്കോർഡ്. 400 മീറ്റർ സീനിയർ വിഭാഗം ഓട്ടത്തിൽ മാത്തൂർ സിഎഫ്ഡി സ്കൂളിലെ അഭിരാമാണ് റെക്കോർഡിട്ടത്. 2005ൽ ബിനീഷ് വി.ബി സ്ഥാപിച്ച റെക്കോർഡ് അഭിരാം തകർത്തു. 48.06 സെക്കൻഡിലാണ് അഭിരാം ഓടിയെത്തിയത്. ഡിസ്കസ് ത്രോയിൽ കാസര്കോടിന്റെ സെർവൻ കെ.സിയും മീറ്റ്
പരമ്പരാഗത ചാംപ്യൻ സ്കൂളുകളെ മലർത്തിയടിച്ച് കഴിഞ്ഞ വർഷം കിരീടം നേടിയത് മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ ആണ്. 25 താരങ്ങളുടെ ചെറു സംഘവുമായി എത്തിയാണ് അവർ കിരീടം ചൂടിയത്. ഇത്തവണ ടീമിൽ 30 പേർ.
സ്വഭാവ രൂപീകരണത്തിലും അച്ചടക്കം വളർത്തിയെടുക്കുന്നതിലും ഐക്യബോധം പ്രോത്സാഹിപ്പിക്കുന്നതിലും കായിക വിനോദങ്ങൾ നിർണായക പങ്കുവഹിക്കുന്നു. നമ്മുടെ സ്കൂളുകളിലെ കായിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നമ്മുടെ കായികതാരങ്ങൾക്ക് മികച്ച അവസരങ്ങൾ ഉറപ്പാക്കുന്നതിനും സർക്കാർ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മത്സരിക്കുന്ന താരങ്ങൾക്ക് ആശംസയുമായി ഏഷ്യൻ ഗെയിംസിലെ മിന്നുംതാരങ്ങൾ ഓൾ ദ്് ബെസ്റ്റ് എന്റെ കുഞ്ഞനുജന്മാരേ, അനുജത്തിമാരേ... സ്കൂൾ കായികോത്സവമെന്നത് ഒളിംപിക്സിലേക്കുള്ള ബേബി സ്റ്റെപ്പായി വേണം കാണാൻ. ആ യാത്രയിലെ ഓരോ നിമിഷവും ആസ്വദിക്കണം. വരുന്ന തെറ്റുകളിൽ നിന്നു പാഠങ്ങൾ പഠിക്കണം. നിങ്ങളുടെ ഏറ്റവും വലിയ എതിരാളി നിങ്ങൾ തന്നെയാണ്. ബീറ്റ് യുവർ ബെസ്റ്റ്. ഓൾ ദ് ബെസ്റ്റ് ! – പി.ആർ. ശ്രീജേഷ് (ഹോക്കി)
തൃശൂർ∙ ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിൽ നടക്കുന്ന കൗമാര കായികോത്സവത്തിനു മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിനു വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണം. നഗരത്തിലെ തേക്കിൻകാട് മൈതാനിയിൽ നിന്നു മത്സരവേദിയായ കുന്നംകുളം സീനിയർ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലേക്കുള്ള ദീപശിഖാ പ്രയാണത്തിനു വിവിധ സെന്ററുകളിലും സ്കൂളുകളിലും മികച്ച സ്വീകരണമാണു ലഭിച്ചത്. ഇന്നലെ രാവിലെ തേക്കിൻകാട് മൈതാനിയിലെ തെക്കേ ഗോപുരനടയിൽ മന്ത്രി ആർ.ബിന്ദു, മുൻ ദേശീയ ഫുട്ബോൾ താരം ഐ.എം.വിജയനു ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.
കുന്നംകുളം∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കു കുന്നംകുളത്തു തുടക്കമായി. മേളയിലെ ആദ്യ സ്വർണം കണ്ണൂർ സ്വന്തമാക്കി. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്ററിൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ കണ്ണൂരിലെ ഗോപികയാണു സ്വര്ണം നേടിയത്. ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ