കാൻഡിഡേറ്റ്സ് ചെസ്: ഗുകേഷ് മുന്നിൽ
Mail This Article
×
ടൊറന്റോ (കാനഡ) ∙ കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ മുന്നിലെത്തി ഇന്ത്യൻ താരം ഡി.ഗുകേഷ്. അഞ്ചാം റൗണ്ടിൽ, 6 മണിക്കൂർ നീണ്ട മാരത്തൺ പോരാട്ടത്തിൽ അസർബൈജാൻ താരം നിജാത് അബാസോവിനെ തോൽപിച്ചാണ് റഷ്യയുടെ യാൻ നീപോംനീഷിക്കൊപ്പം ഗുകേഷ് ഒന്നാം സ്ഥാനത്തേക്കുയർന്നത്. ഇരുവർക്കും 3.5 പോയിന്റ് വീതമുണ്ട്. 3 പോയിന്റുള്ള അമേരിക്കയുടെ ഫാബിയാനോ കരുവാനയാണ് രണ്ടാമത്. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദ, നീപോംനീഷിയെ സമനിലയിൽ പിടിച്ചപ്പോൾ അമേരിക്കയുടെ ഹികാരു നകാമുറ, ഫ്രാൻസ് താരം അലി റേസ ഫിറൂസ്ജയെ തോൽപിച്ചു. വിദിത് ഗുജറാത്തി– കരുവാന മത്സരവും സമനിലയിൽ പിരിഞ്ഞു.
English Summary:
Candidates Chess updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.