ADVERTISEMENT

ടോക്കിയോ ∙ പാരിസ് ഒളിംപിക്സിനു യോഗ്യത നേടാൻ കഴിയാതെ വന്നതോടെ, ബാഡ്മിന്റൻ കരിയർ അവസാനിപ്പിക്കുകയാണെന്ന് ജപ്പാന്റെ മുൻ ലോക ഒന്നാം നമ്പർ താരമായ കെന്റോ മൊമോട്ടോ പ്രഖ്യാപിച്ചു. 2018,2019 ലോകചാംപ്യൻഷിപ് ജേതാവാണ് ഇരുപത്തൊമ്പതുകാരനായ മൊമോട്ടോ. 2020ൽ മലേഷ്യയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റതിനു ശേഷം പഴയ ഫോമിലേക്ക് എത്താൻ പറ്റാതെ പോയ മൊമോട്ടോ ലോകറാങ്കിങ്ങിൽ ഇപ്പോൾ 52–ാം സ്ഥാനത്താണ്. ചൂതാട്ടത്തിന്റെ പേരിൽ സസ്പെൻഷൻ നേരിട്ടതിനാൽ കെന്റോ മൊമോട്ടയ്ക്കു 2016 റിയോ ഒളിംപിക്സും നഷ്ടമായിരുന്നു.

English Summary:

Kento Momoto retired after failing to qualify olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com