കാൻഡിഡേറ്റ്സ് കിരീടം സ്വന്തമാക്കി ഡി. ഗുകേഷ്; നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
Mail This Article
×
ടൊറന്റോ∙ കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പിൽ കിരീടം നേടി ഇന്ത്യൻ താരം ഡി.ഗുകേഷ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പതിനേഴുകാരനായ ഗുകേഷ്. ഒൻപതു പോയിന്റുകൾ സ്വന്തമാക്കിയാണ് ടൂർണമെന്റിൽ ഗുകേഷ് വിജയിച്ചത്.
ഇന്നു പുലർച്ചെ അവസാന റൗണ്ടിനിറങ്ങുമ്പോൾ ഗുകേഷിന് എതിരാളികളേക്കാൾ അരപോയിന്റ് ലീഡ് ഉണ്ടായിരുന്നു. നിർണായകമായ അവസാന മത്സരത്തിൽ എതിരാളി ഹികാരു നകാമുറയെ സമനിലയിൽ തളച്ചാണ് കാൻഡിഡേറ്റ്സ് കിരീടം ഗുകേഷ് സ്വന്തമാക്കിയത്.
ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള മത്സരമാണ് കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്. നിലവിലെ ലോകചാംപ്യനൊഴികെ പ്രധാനപ്പെട്ട മറ്റെല്ലാ ചെസ് താരങ്ങളും മത്സരിക്കുന്ന ടൂർണമെന്റിൽ വിജയിയാകുന്ന വ്യക്തിയാണ് ചാംപ്യനുമായി മത്സരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.