ADVERTISEMENT

ന്യൂയോർക്ക് ∙ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ പേരിലുള്ള 100 മീറ്റർ ലോക റെക്കോർഡ് ഉടൻ തകർക്കപ്പെടുമെന്ന് യുഎസ് താരം ക്രിസ്റ്റ്യൻ കോൾമാൻ. ബോൾട്ടിന്റെ പേരിലുള്ള 9.58 സെക്കൻഡ് ഒരു അസാമാന്യ റെക്കോർഡാണ്. പക്ഷേ അത് ഉടനെ മറികടക്കും. അതിനു കഴിവുള്ള ഒട്ടേറെ സ്പ്രിന്റർമാർ ഇപ്പോൾ മത്സരരംഗത്തുണ്ട്– ഇരുപത്തെട്ടുകാരനായ കോൾമാൻ പറഞ്ഞു.

2009ലെ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ബോൾട്ട് കുറിച്ച 100 മീറ്റർ റെക്കോർഡാണ് 15 വർഷമായി ഇളക്കമില്ലാതെ തുടരുന്നത്. 5 തവണ ലോക ചാംപ്യനായ കോൾമാന്റെ കരിയറിലെ മികച്ച സമയം 9.76 സെക്കൻഡാണ്.

English Summary:

Coleman believes Bolt's record will soon be broken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com