ADVERTISEMENT

2022ൽ ബാങ്കോക്കിൽ നടന്ന തോമസ് കപ്പിൽ ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത് മൂന്നാം സിംഗിൾസിലെ എച്ച്.എസ്.പ്രണോയിയുടെ അട്ടിമറി വിജയങ്ങളായിരുന്നു. 2 വർഷത്തിനുശേഷം കിരീടം നിലനിർത്താനിറങ്ങുന്ന ടീമിലെ സൂപ്പർ താരവും മുപ്പത്തൊന്നുകാരൻ പ്രണോയിയാണ്. തോമസ് കപ്പിലെ പ്രതീക്ഷകളെക്കുറിച്ച് പ്രണോയ് സംസാരിക്കുന്നു

∙ പോരാട്ടം കടുപ്പം

ഇത്തവണ തുടക്കം മുതൽ നമുക്ക് കടുത്ത മത്സരങ്ങളാണ്. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ ഇന്തൊനീഷ്യയ്ക്കൊപ്പം കരുത്തരായ തായ്‌ലൻ‌ഡും ഇംഗ്ലണ്ടുമാണ് നമ്മുടെ ഗ്രൂപ്പിൽ. ലോകത്തെ മുൻനിര താരങ്ങളിൽ പലരും ഈ ടീമുകളിലാണ്. പക്ഷേ കഴിഞ്ഞ തവണയും ഇത്തരം വമ്പൻ ടീമുകളെ അട്ടിമറിച്ചായിരുന്നു നമ്മുടെ മുന്നേറ്റം. ഇത്തവണയും അത് ആവർത്തിച്ച് കിരീട‌മുയർത്താനാകുമെന്നാണ് പ്രതീക്ഷ.

‌∙ ടീം ഫോർമേഷൻ

കഴിഞ്ഞ 3 വർഷമായി ഒരുമിച്ച് പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യൻ ടീമംഗങ്ങൾ. പരിചയ സമ്പത്തും ടീമംഗങ്ങൾ തമ്മിലുള്ള ഒത്തിണക്കവുമാണ് നമ്മുടെ പ്രധാന കരുത്ത്. 2022ന് അപേക്ഷിച്ച് ടീം ലൈനപ്പിൽ മാത്രമാണ് മാറ്റങ്ങളുള്ളത്. അന്ന് ഞാൻ മൂന്നാം സിംഗിൾസാണ് കളിച്ചിരുന്നതെങ്കിൽ ഇത്തവണ ആദ്യ മത്സരത്തിനിറങ്ങും.

∙ പരുക്കിന്റെ ഭീഷണി

‌100 ശതമാനം ഫിറ്റ്നസോടെയല്ല ഈ ചാംപ്യൻഷിപ്പിന് ഇറങ്ങുന്നത്. കഴിഞ്ഞ 4 മാസമായി ആരോഗ്യ പ്രശ്നങ്ങൾ വെല്ലുവിളിയാകുന്നുണ്ട്. ശ്വാസനാളത്തിലെ രോഗാവസ്ഥ പരിശീലനത്തെ ബാധിച്ചു. എങ്കിലും മത്സരക്കളത്തിലേക്ക് എത്തുമ്പോൾ ഇതെല്ലാം മറികടന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഏഷ്യൻ ഗെയിംസിലേത് അടക്കം പരുക്കിനെ അതിജീവിച്ച് നേടി വിജയങ്ങളാണ് ആത്മവിശ്വാസമുയർത്തുന്നത്.

English Summary:

HS Prannoy talking about Thomas cup badminton championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com