ADVERTISEMENT

ചെങ്ഡു (ചൈന) ∙ ലോക പുരുഷ ടീം ചാംപ്യൻഷിപ്പായ തോമസ് കപ്പ് ബാഡ്മിന്റനിൽ ഇംഗ്ലണ്ടിനെ 5–0നു തകർത്ത ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. സി ഗ്രൂപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെയാണ് നിലവിലെ ജേതാക്കളായ ഇന്ത്യ നോക്കൗട്ട് ഉറപ്പിച്ചത്. ആദ്യ മത്സരത്തിൽ തായ്‌ലൻഡിനെ 4–1നു തോൽപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ എച്ച്.എസ്.പ്രണോയ് ആണ് ഇന്ത്യയ്ക്കു വിജയത്തുടക്കം നൽകിയത്. ആദ്യ സിംഗിൾസിൽ പ്രണോയ് 21–15, 21–15 ന് ഹാരി ഹുയാങ്ങിനെ തോൽപിച്ചു.

പുരുഷ ‍ഡബിൾസിൽ സാത്വിക്സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം സിംഗിൾസിൽ കെ.ശ്രീകാന്തും ജയിച്ചതോടെ ഇന്ത്യയ്ക്ക് 3–0 ലീഡായി. എം.ആർ.അർജുൻ–ധ്രുവ് കപില സഖ്യവും കിരൺ ജോർജും ഇന്ത്യയുടെ വിജയം സമ്പൂർണമാക്കി. എച്ച്.എസ്.പ്രണോയ്, എം.ആർ.അർജുൻ, കിരൺ ജോർജ് എന്നീ മൂന്നു മലയാളി താരങ്ങളാണ് ഇന്ത്യയ്ക്കായി ഇന്നലെ കോർട്ടിലിറങ്ങിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ നാളെ ഇന്തൊനീഷ്യയെ നേരിടും.

English Summary:

Thomas Cup badminton updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com