ADVERTISEMENT

ന്യൂഡൽഹി ∙ ഡേവിസ് കപ്പ് ടെന്നിസ് മത്സരങ്ങൾക്കായി പാക്കിസ്ഥാനിലേക്കു പോകാൻ വിസമ്മതം അറിയിച്ച് ഇന്ത്യൻ താരങ്ങളായ സുമിത് നാഗലും ശശികുമാർ മുകുന്ദും. സുരക്ഷാകാരണങ്ങളല്ല ഇരുവരുടെയും തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. തനിക്കു മികച്ച റെക്കോർഡ് ഇല്ലാത്ത ഗ്രാസ് കോർട്ടിലാണ് മത്സരം എന്നതാണ് സുമിത് നാഗലിനെ പിന്തിരിപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് ശശികുമാ‍ർ മുകുന്ദ് ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷനു (എഐടിഎ) മുന്നിൽ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ഒന്നാം നമ്പർ പുരുഷ സിംഗി‍ൾസ് താരമായ സുമിത് നാഗൽ ലോക റാങ്കിങ്ങിൽ 141–ാം സ്ഥാനത്താണ്. രണ്ടാം നമ്പർ താരമായ മുകുന്ദ് 477–ാം റാങ്കിലും. അടുത്ത വർഷം ഫെബ്രുവരിയിലാണ് ലോക ഗ്രൂപ്പ് ഒന്നിലെ പ്ലേഓഫ് മത്സരം. താരങ്ങളുടെ പി‍ൻമാറ്റത്തിൽ എഐടിഎ സെക്രട്ടറി ജനറൽ അനിൽ ധൂപർ അതൃപ്തി പ്രകടിപ്പിച്ചു.

English Summary:

Nagal and Mukund refuse to travel to Pakistan for Davis Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com