ADVERTISEMENT

തിളങ്ങുന്ന ചർമം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും എന്തെല്ലാം ചെയ്ത് ചർമത്തിന്റെ ഭംഗി വീണ്ടെടുക്കാം എന്ന് പലർക്കും അറിയില്ല. ചെറുതെന്ന് നമ്മൾ കരുതുന്ന പല കാര്യങ്ങളുമാണ് നമ്മുടെ ചർമത്തിന് ഗുണകരവും ദോഷകരവുമാകുന്നത്. ക്യത്യമായ പരിചരണം ചർമത്തിന് നൽകിയാൽ മാത്രമേ എപ്പോഴും ചർമത്തെ ആരോഗ്യകരമായി സൂക്ഷിക്കാനാകു. ചർമ സംരക്ഷണത്തിന് എന്തെല്ലാം ചെയ്യണം. മനോരമ ഓൺലൈനിൽ വിശദമാക്കുകയാണ് ഡോ.ദിവ്യ. 

∙സ്കിൻ കെയറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ക്ലെന്‍സിങ്
ആദ്യത്തേത് ഏറ്റവും നന്നായി ക്ലെൻസ് ചെയ്യുക എന്നതാണ്. അത് മിക്കവാറും ആളുകൾ വിട്ടുപോകുന്ന കാര്യമാണ്. സാധാരണഗതിയിൽ മേക്കപ്പ് ഇടാത്തവരും സാധാരണ ടാൽക്കം പൗഡർ ഇടുന്നവരുമെല്ലാം ചെയ്യേണ്ട ഒരു ബേസിക് കാര്യമാണ് ക്ലെൻസിങ്. പുറത്തൊന്നും പോകാതെ വീട്ടിൽ തന്നെയിരിക്കുന്ന ഒരാളാണെങ്കിൽ ഒരു മൈൽഡ് ആയിട്ടുള്ള  ഫെയ്സ് വാഷ് ഉപയോഗിക്കാം. അല്ലെങ്കിൽ പയറുപൊടിയോ കടലമാവോ ഉപയോഗിക്കാം. 

ഇനി ക്ലെൻസിങ്ങിന്റെ അടുത്ത ഘട്ടത്തിലേക്കു പോകുമ്പോള്‍ മോയ്സ്ചറൈസറും സൺസ്ക്രീനും കോംപാക്റ്റും മാത്രം ഇടുന്ന ആളുകളുണ്ട്. അവർ ഒരു തുള്ളി ഓയില്‍ മുഖത്ത് തേച്ചതിന് ശേഷം ക്ലെൻസിങ് മില്‍ക്കോ ഫെയ്സ് വാഷോ ഉപയോഗിച്ച് ക്ലെൻസ് ചെയ്യാം. പക്ഷേ എണ്ണ ഒരുപാടാകാൻ പാടില്ല. 

ഇനി ഹെവി മേക്കപ്പ് ചെയ്യുന്നവരാണെങ്കിൽ കുറച്ച് ഓയില്‍ മുഖത്ത് തേച്ച് നന്നായി എല്ലാ മേക്കപ്പും റിമൂവ് ചെയ്യാം. ഇതിൽ തന്നെ ആദ്യം ഐ മേക്കപ്പ് റിമൂവ് ചെയ്യാൻ ശ്രദ്ധിക്കണം. ശേഷം സോപ്പ് ഉപയോഗിച്ചോ ഫെയ്സ് വാഷ് ഉപയോഗിച്ചോ ആദ്യം മുഖം കഴുകാം. അതിനുശേഷം ഒരിക്കൽ കൂടി ഫെയ്സ് വാഷ് ഉപയോഗിച്ച് ക്ലെൻസ് ചെയ്യണം. അതായത് ഡബ്ബിൾ ക്ലെന്‍സിങ്ങാണ് ഗുണപ്രദം. 

മോയ്സ്ചറൈസർ
ക്ലെൻസ് ചെയ്തു കഴിയുമ്പോൾ സ്കിൻ കുറച്ച് ഡ്രൈ ആകാൻ സാധ്യതയുണ്ട്. ഉടൻ തന്നെ ഒരു മോയ്സ്ചറൈസർ ഉപയോഗിക്കുക. ഈ മോയ്സ്ചറൈസിങ് തന്നെ സ്കിൻ ടൈപ്പിന് അനുസരിച്ച് അപ്ലെ ചെയ്യണം. ഒരു കോമ്പിനേഷൻ സ്കിൻ ഉള്ള ഒരാൾക്കാണെങ്കിൽ ഒരു ലോഷനോ ക്രീമി അല്ലാത്ത മോയ്സ്ചറൈസറോ ഉപയോഗിക്കാം. എന്നാൽ നല്ല ഓയിലി സ്കിൻ ഉള്ളവർ ഒന്നുകിൽ ഹൈലറോണിക് ആസിഡ് പോലുള്ള സിറം അല്ലെങ്കിൽ ജെൽ ടൈപ്പ് മോയ്സ്ചറൈസർ ഉപയോഗിക്കണം. 

കുളി കഴിഞ്ഞിട്ടായാലും ഫെയ്സ് വാഷോ അല്ലെങ്കിൽ ബോഡി വാഷോ കഴിഞ്ഞിട്ട് ജസ്റ്റ് ഒന്ന് വെള്ളം ഒപ്പി എടുത്ത ശേഷം ചെറിയ നനവോടു കൂടി തന്നെ അപ്ലൈ ചെയ്യണം. അത് മോയ്സ്ചറൈസിങ് ക്രീം ആണെങ്കിലും മോയ്സ്ചറൈസിങ് ലോഷൻ ആണെങ്കിലും അങ്ങനെ തന്നെ ചെയ്യണം.   

സൺസ്ക്രീൻ
മൂന്നാംഘട്ടം സൺസക്രീനാണ്. ബ്ലൂ ലൈറ്റ് പ്രൊട്ടക്ഷന്‍ ഉൾപ്പെടെ ഉള്ള സൺസ്ക്രീനുപയോഗിക്കാൻ ശ്രമിക്കുക. അതൊരു മെഡിക്കേറ്റഡ് സൺസ്ക്രീൻ ആണെങ്കിൽ കുറച്ചു കൂടി നല്ലത്. ശരാശരി ഒരാൾ ആണെങ്കിൽ 30+ മതി. മോയ്സ്ചറൈസർ ഉപയോഗിച്ചതിന് ശേഷം ഒരു 20 മിനിറ്റെങ്കിലും കഴിഞ്ഞിട്ടു വേണം സണ്‍സ്ക്രീന്‍ ഇടാന്‍. സൺസ്ക്രീൻ ഇട്ട് വീണ്ടും ഒരു 15–20 മിനിറ്റ് കഴിഞ്ഞിട്ടേ പുറത്തിറങ്ങാവു. 

∙വേനലി‍ൽ ചർമം എങ്ങനെ സംരക്ഷിക്കാം?
വേനലിൽ ഏറ്റവും നല്ലത് വെള്ളം കുടിക്കുക എന്നതാണ്. ശരാശരി ഒന്നര മുതൽ രണ്ട് ലിറ്റർ വരെ വെള്ളം കുടിക്കണം. മധുരത്തിന്റെ അളവ് കുറയ്ക്കുക. പിന്നെ പുറത്തേക്ക് ഇറങ്ങുമ്പോള്‍ സൺസ്ക്രീൻ നിർബന്ധമായും ഇടണമെന്ന് മാത്രമല്ല ഈ സൺസ്ക്രീൻ ഇട്ടതിന്റെ ധൈര്യത്തിൽ പുറത്തിറങ്ങി നടക്കുകയും ചെയ്യരുത്. സൺസ്ക്രീൻ ഇട്ടിട്ട് വെയിൽ കൊണ്ടാലും നന്നായിട്ട് ടാന്‍ ഉണ്ടാകും. അത് ടാൻ ആയിരിക്കും. എന്നാൽ സൺസ്ക്രീൻ ഇടാതെ വെയിൽ കൊള്ളുമ്പോൾ അത് പിഗ്മെന്റേഷൻ ആയി മാറും. അതുകൊണ്ട് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഇട്ടാലും കുട പിടിക്കുകയും ഷാളോ സ്കാർഫോ മാസ്കോ വച്ച് ചർമം സംരക്ഷിക്കുകയും വേണം.  

∙ഡാർക്ക് സർക്കിൾസ് മാറ്റാൻ എന്തു ചെയ്യാം?
കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇന്നത്തെ കാലത്ത് എല്ലാവർക്കും വളരെ സാധാരണമാണ്. ഫോൺ തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. അതുപോലെ തന്നെ പ്രായമാകുമ്പോൾ കണ്ണിനു ചുറ്റും കറുപ്പ് വരാം. ടെൻഷൻ, സ്ട്രെസ്സ്, ഉറക്കക്കുറവ് ഉള്ളവർക്കും കണ്ണിനു ചുറ്റും നിറം മാറ്റം സംഭവിക്കാം. 

ഇത് മാറ്റാനായി ഗ്രീൻ ടീ ബാഗ് ചെറിയ നനവോടു കൂടി കണ്ണിനു ചുറ്റും വെക്കുന്നത് വളരെ നല്ലതാണ്. അതുപോലെ വെള്ളരിക്ക അല്ലെങ്കിൽ ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കണ്ണിന് ചുറ്റും വെക്കുന്നതും നല്ലതാണ്. 

∙ചർമം തിളങ്ങാൻ എന്തു ചെയ്യാം
തിളങ്ങുന്ന ചർമത്തിനായി നമുക്ക് ചന്ദനം ചർമത്തിൽ അരച്ചിടാം. ഡ്രൈ സ്കിൻ ആണെങ്കിൽ തൈരിൽ മിക്സ് ചെയ്തതിന് ശേഷം മുഖത്ത് അപ്ലെ ചെയ്യാം. ഓയിലി സ്കിൻ ആണെങ്കിൽ വെള്ളരിക്ക ജ്യൂസിലോ പനിനീരിലോ വെള്ളത്തിലോ കുഴച്ചതിന് ശേഷം മുഖത്ത് തേച്ചുപിടിപ്പിക്കാവുന്നതാണ്. 15–20 മിനിട്ട് വരെ മുഖത്ത് തേച്ചുപിടിപ്പിക്കാം. എല്ലാ ദിവസവും ചെയ്യുകയാണെങ്കിൽ നല്ലതാണ്.  കൂടാതെ മാതളവും കാരറ്റും ജ്യൂസടിച്ച് കുടിക്കുന്നതും ചർമത്തിന് നല്ലതാണ്. 

English Summary:

Skincare Tips for a Healthy Glow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com