ഗേ ബെസ്റ്റ് ഫ്രണ്ട് വേണമെന്നുണ്ട്, ഞാനെപ്പോഴും ട്രാൻസ്ജെൻഡേഴ്സിന്റെ അനുഗ്രഹം വാങ്ങും: ദിയ
Mail This Article
സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട് ദിയ കൃഷ്ണയ്ക്ക്. കഴിഞ്ഞ ദിവസം ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. ആ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. നിങ്ങൾക്ക് ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുണ്ടോ, അവരോടൊപ്പം കംഫർട്ടബിൾ ആണോ എന്ന ചോദ്യത്തിന് ദിയ നൽകിയ മറുപടിയാണ് ആരാധകരുടെ കയ്യടി ഏറ്റുവാങ്ങുന്നത്.
‘എന്തുകൊണ്ട് എനിക്ക് അവരുമായി കംഫർട്ടബിൾ ആയിക്കൂട എന്നാണ് എന്റെ ചോദ്യം. അവർ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റഗറി. ഞാൻ ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്ജെൻഡറുമായി പറ്റില്ല. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലുള്ളവരെ എനിക്ക് ഇഷ്ടമാണ്. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ കൂടുതൽ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്.
ബെംഗളൂരുവിൽ വച്ചാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് ആദ്യമായി സംസാരിച്ചത്. ഞാനവരെ എവിടെ വച്ച് കണ്ടാലും അനുഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവർക്ക് പണം നൽകാനും സന്തോഷിപ്പിക്കാനും ശ്രമിക്കാറുണ്ട്. അവരുടെ ചിരിച്ച മുഖം എനിക്ക് ഇഷ്ടമാണ്. എനിക്ക് ഗേ സുഹൃത്തുക്കളുണ്ട്. നമ്മുടെ മലയാളി ആണുങ്ങൾക്കാണ് ഈ ഗേ പയ്യൻമാരുമായി പ്രോബ്ലം. ഞാൻ കണ്ടിട്ടുള്ളതിൽ 90 ശതമാനം മലയാളികളാണ് അവരെ ബുള്ളിയിങ് ചെയ്യുന്നതും കളിയാക്കുന്നതും. എനിക്കൊരു ഗേ ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്നും തോന്നിയിട്ടുണ്ട്’. ദിയ പറഞ്ഞു.