ജിഷാദ് വസ്ത്ര വിപണന രംഗത്തേക്കും, ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
Mail This Article
×
വസ്ത്ര വിപണന രംഗത്തേക്ക് ചുവടുവച്ച് നടൻ മോഹൻലാലിന്റെ പെഴ്സണൽ ഡിസൈനറും സ്റ്റൈലിസ്റ്റുമായ ജിഷാദ് ഷംസുദീൻ. ജിഷാദ് ഷംസുദീൻ എന്ന ബ്രാൻഡിന്റെ ലോഗോ മോഹൻലാല്‍ പ്രകാശനം ചെയ്തു.
ഈ പുതുപുത്തൻ ബ്രാൻഡിലൂടെ ലോകോത്തര നിലവാരത്തിലുള്ള വസ്ത്രങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കാനാണ് ശ്രമം. പുരുഷന്മാർ,സ്ത്രീകൾ,കുട്ടികൾ എന്നീ വിഭാഗങ്ങളിൽ വലിയ കലക്ഷനാണ് ലഭിക്കുക. ജിഷാദ് ഷംസുദീൻ ബ്രാൻഡിന്റെ വസ്ത്രങ്ങൾ ആദ്യം ലഭ്യമാവുക ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമാണ്. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വസ്ത്രങ്ങളെത്തിക്കാനാണ് ശ്രമം. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി ഇന്ത്യയിലും ദുബായിലും ഫാഷൻ ഷോകൾ നടക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.