ADVERTISEMENT

ടൈറ്റന്‍ തങ്ങളുടെ പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ച് ശേഖരം വിപണിയിൽ അവതരിപ്പിച്ചു. സെറാമിക് നിര്‍മിതിയുടെയും ഓട്ടോമാറ്റിക് മൂവ്മെന്‍റുകളുടെയും വൈദഗ്ദ്ധ്യം ഒത്തു ചേരുന്നവയാണ് ഈ ശേഖരം. സെറാമികിന്‍റെ സവിശേഷതകളായ ഈടുനില്‍പ്പ്, പാടുകള്‍ വീഴുന്നതിനെ ചെറുത്തു നില്‍ക്കല്‍, കുറഞ്ഞ ഭാരം, ഹൈപോഅലര്‍ജനിക് സ്വഭാവങ്ങള്‍, വിവിധ നിറങ്ങള്‍ തുടങ്ങിയവക്കൊപ്പം ടൈറ്റന്‍റെ ഓട്ടോമാറ്റിക് സവിശേഷതകളും ഒത്തു ചേർത്ത് രൂപപ്പെടുത്തിയതാണ് പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റികിസ് വാച്ച് ശേഖരം

ടൈറ്റന്‍റെ ഇൻ-ഹൗസ് 7എ20-എസ് മൂവ്മെന്‍റിനൊപ്പം 22 രത്നങ്ങളും ചേർത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വാച്ചുകള്‍ ദിവസവും -10 സെക്കൻഡ് മുതൽ +30 സെക്കൻഡ് വരെയുള്ള കൃത്യതയും ശക്തമായ 36 മണിക്കൂർ പവർ റിസർവ്വും നൽകും. സ്കെലിറ്റൽ ഡയൽ ഫെയിസ് സങ്കീർണ്ണമായ ഓട്ടോമാറ്റിക് മൂവ്മെന്‍റ് ഭംഗിയായി കാണിക്കുന്നു. ഡോമ്ഡ് ക്രിസ്റ്റൽ ഗ്ലാസോടു കൂടിയ കോൺകേവ്, സ്ക്വയർ ഡയലുകളാണ് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെത്. 

ഡ്യുവൽ-ടോൺ സോളിഡ് ലിങ്ക് സ്റ്റെയിൻലെസ് സ്റ്റീൽ-സെറാമിക് ബ്രേസ്‌ലെറ്റുകളൊടു കൂടിയ ഈ വാച്ചുകള്‍  ഓട്ടോമാറ്റിക് വൈദഗ്ധ്യത്തിന്‍റെയും ചിക്ക് സെറാമിക് ഭംഗിയുടെയും മികച്ച സംയോജനമാണ്. 24,995 മുതല്‍ 26,995 രൂപ വരെയാണ് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക്സ് വാച്ച് ശേഖരത്തിലെ വാച്ചുകളുടെ വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com