ന്യൂയോർക്കിലെ ഫാഷൻ ഉത്സവത്തിന് തിരിതെളിഞ്ഞു. മെറ്റ്ഗാല 2024 ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സെലിബ്രറ്റികളുടെയും ഫാഷനുകളുടെയും സംഗമ വേദിയായി. സ്റ്റൈലിഷ് ലുക്കിലെത്തി നിരവധി പേര്‍ ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. സ്ലീപ്പിംഗ് ബ്യൂട്ടിസ്: റീ അവേക്കണിംഗ് ഫാഷൻ എന്നതാണ് ഇത്തവണത്തെ മെറ്റ്ഗാലയുടെ തീം. ‘ദ ഗാർഡൻ ഓഫ് ടൈം’ എന്നതാണ് ഒഫീഷൽ ഡ്രസ് കോഡ്. ചരിത്രം, കലാവൈഭവം, പ്രകൃതി എന്നിവയുടെ സംയോജനത്തിനാണ് ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിലൊന്നായ മെറ്റ്ഗാല പ്രാധാന്യം നൽകിയത്.
കഴിഞ്ഞ തവണ വെള്ള കാർപെറ്റായിരുന്നെങ്കിൽ ഇത്തവണ ഒരു പൂന്തോട്ടം തന്നെയാണ് മെറ്റ്ഗാലയിൽ ഒരുക്കിയത്. പൂക്കളും ചെടികളും കൊണ്ട് കാർപെറ്റ് അലങ്കരിച്ചിട്ടുണ്ട്. അതിന് മാച്ച് ചെയ്ത് വെള്ളയും പച്ചയും നിറത്തിലുള്ള കാർപെറ്റാണ് സജ്ജീകരിച്ചത്. ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയത്തിൽ ഇത്തവണ ഫാഷൻ കൊണ്ട് വിസ്മയം തീർത്തവരെ അറിയാം.
മെറ്റ്ഗാലയിൽ എപ്പോഴും ഇന്ത്യൻ പ്രാധിനിത്യത്തെ പറ്റിയറിയാനാണ് ഇന്ത്യക്കാർക്ക് ആഗ്രഹം. രണ്ടാം തവണ മെറ്റ്ഗാലയിലെത്തിയ ആലിയ ഭട്ടാണ് ഇത്തവണ ഇന്ത്യയുടെ ഫാഷൻ ഐക്കണായത്. അതിമനോഹരമായൊരു സാരിയിലാണ് ആലിയ എത്തിയത്. സബ്യസാചിയുടെ ഫ്ലോറൽ സാരിയാണ് തിരഞ്ഞെടുത്തത്. സാരിയിൽ ഗോള്‍ഡൻ ഹാങ്ങിങ്സും നൽകിയിട്ടുണ്ട്. സാരിയ്ക്ക് മാച്ച് ചെയ്യുന്ന ബ്ലൗസാണ് പെയർ ചെയ്തത്.
ജോൺ ഗലിയാനോ രൂപകൽപ്പന വസ്ത്രത്തിലാണ് നതാഷ പൂനവാല എത്തിയത്. കറുപ്പും വെളുപ്പും നിറത്തിലുള്ള ബോഡികോൺ വസ്ത്രമാണ് തിരഞ്ഞെടുത്തത്. ഒരു ഫ്ലഫി തൊപ്പിയും മാച്ച് ചെയ്തു.
ഓഫ് ഷോൾഡർ നെക്ക്‌ലൈനും ബോഡികോൺ ഫിറ്റും ഉൾക്കൊള്ളുന്ന അതിശയകരമായ പേസ്റ്റൽ ഗൗണിലാണ് കൈലി ജെന്നർ മെറ്റ് ഗാലയിലെത്തിയത്. ലുക്ക് പൂർത്തിയാക്കാനായി ബൺ ഹെയർ സ്റ്റൈലും വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള റോസാപ്പൂവും സെലക്ട് ചെയ്തു.
മെറ്റ്ഗാലയുടെ അവതാരക കൂടിയായ സെൻഡായ ഗൗണാണ് സ്റ്റൈൽ ചെയ്തത്. പച്ചയും നീലയും നിറത്തിലുള്ള ഗൗണിന്റെ പിൻഭാഗത്ത് ബാഗ് പോലൊരു ഡിസൈൻ നൽകിയിട്ടുണ്ട്.
വളരെ സിംപിളായ ലുക്കിലാണ് ജെന്നിഫർ ലോപ്പസ് മെറ്റ്ഗാലയിൽ കയ്യടി നേടിയത്. ട്രാൻസ്പെരന്റായ നേക്കഡ് വസ്ത്രമാണ് സ്റ്റൈൽ ചെയ്തത്. ക്രിസ്റ്റലുകളും മുത്തുകളും കൊണ്ട് വസ്ത്രം അലങ്കരിച്ചിട്ടുണ്ട്.
കറുപ്പ് നിറത്തിലുള്ള ഗൗണിലാണ് കാർഡി ബി മെറ്റ്ഗാലയ്ക്കെത്തിയത്. വസ്ത്രത്തിനൊപ്പം ഡയമണ്ട് നെക്ലേസും സ്റ്റൈൽ ചെയ്തു.
ആദ്യ മെറ്റ്ഗാലയ്ക്ക് സ്റ്റൈലിഷ് ലുക്കിലാണ് ഷക്കീറ എത്തിയത്. ചുവപ്പ് നിറത്തിലുള്ള ഗൗണാണ് സ്റ്റൈൽ ചെയ്തത്. റോസാപ്പൂക്കളെ അനുസ്മരിപ്പിക്കുന്ന റഫ്ൾഡ് സ്ലീവ് കൊണ്ട് അലങ്കരിച്ച തറയോളം നീളമുള്ള ഒരു കേപ്പ് ഉപയോഗിച്ച് സ്റ്റൈൽ പൂർത്തിയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.