ADVERTISEMENT

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കേരളത്തിലെ ആരാധകർ. വിവാഹദിവസം താരപുത്രി ഏതു വസ്ത്രത്തിൽ എത്രത്തോളം സുന്ദരിയായാണ് എത്തുന്നതെന്നും ആരാധകർ കാത്തിരുന്നു. അത്യാഡംബരമായ ലുക്കിലായിരിക്കും ഭാഗ്യ എത്തുക എന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാൽ, ആരാധകരെ അത്ഭുതപ്പെടുത്തി സിംപിൾ ലുക്കിലാണ് ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തിൽ ഭാഗ്യ അണിഞ്ഞൊരുങ്ങിയത്. 

ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ധരിച്ചത്. സാരിയിൽ ഗോൾഡൻ ഫിനിഷിങ് ടച്ച് നൽകിയിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസിൽ നിറയെ വർക്കുകൾ നൽകി. ബ്ലൗസിന്റെ നെക്ക് ലൈനിനും കയ്യിലുമാണ് ഡിസൈനുകൾ നൽകിയത്. ഒരു ചോക്കറും ജിമിക്കി കമ്മലുമാണ് ആക്സസറൈസ് ചെയ്തത്. എക്ത ബ്രൈഡലാണ് ഭാഗ്യയെ സുന്ദരിയാക്കിയത്. 

കസവു മുണ്ടും വേഷ്ടിയും അണിഞ്ഞാണ് വരൻ ശ്രേയസ് എത്തിയത്. ചുവപ്പ് നിറത്തിലുള്ള സാരിയാണ് സുരേഷ്ഗോപിയുടെ ഭാര്യ രാധിക ധരിച്ചത്. പച്ച നിറത്തിലുള്ള ഷർട്ടും കസവ് മുണ്ടുമായിരുന്നു സുരേഷ്ഗോപിയുടെ വേഷം. പച്ച നിറത്തിലുള്ള ജുബ്ബയാണ് മകൻ ഗോകുൽ ധരിച്ചത്. 

500 മുഴം മുല്ലപ്പൂവാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മൊത്തം നൽകിയത്. പൂക്കച്ചവടക്കാരായ ദമ്പതികളായ ധന്യയും സനീഷുമാണ് പൂവ് ഒരുക്കിയത്. നേരത്തെ കൈക്കുഞ്ഞുമായി ഗുരുവായൂർ ക്ഷേത്രത്തിൽ മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ വിഡിയോ വൈറലായിരുന്നു. പിന്നാലെയാണ് ധന്യയെ സുരേഷ്ഗോപി സമീപിച്ചത്. 

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിൽ നിന്ന്.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിൽ നിന്ന്.

വിവാഹത്തിന് തലേദിവസമുള്ള ഭാഗ്യയുടെ ലുക്കും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിംപിൾ ഡിസൈനിലുള്ള വസ്ത്രമാണ് ധരിച്ചത്. ഓഫ്‍ വൈറ്റും കസവ് കരയുമുള്ള നിറത്തിലുള്ള ധാവണിയാണ് പെയർ ചെയ്തത്. ശോഭാ വിശ്വനാഥായിരുന്നു ഭാഗ്യയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. എക്ത ബ്രൈഡലാണ് ഭാഗ്യയെ സുന്ദരിയായി അണിയിച്ചൊരുക്കിയത്. 

English Summary:

Sureshgopi's Daughter Charms in Minimalist Bridal Fashion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com